ചേവായൂരില്‍ പീഡനത്തിന് ഇരയായ യുവതിക്ക് സംരക്ഷണം ഉറപ്പാക്കുമെന്ന് വനിതാ കമ്മീഷന്‍

കോഴിക്കോട് ചേവായൂരിലെ യുവതിക്കും അമ്മയ്ക്കും സംരക്ഷണം ഒരുക്കുന്നതില്‍ വനിതാ കമ്മീഷന്‍ ഇടപെടല്‍. ഇന്ന് തന്നെ സംരക്ഷണം ഒരുക്കുമെന്ന് വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ വ്യക്തമാക്കി. ഇന്ന് തന്നെ സംരക്ഷണം ഉറപ്പാക്കും. ഇതിനായി നിര്‍ദേശം നല്‍കും.
ആദ്യത്തെ തവണ തന്നെ പീഡനത്തിന് ഇരയായപ്പോള്‍ തന്നെ സുരക്ഷിതമായ താമസ സൗകര്യം ഒരുക്കേണ്ടതായിരുന്നു. അന്ന് വീഴ്ച പറ്റിയെന്നാണ് വനിതാ കമ്മീഷന്റൈ അഭിപ്രായം. സംരക്ഷിക്കാന്‍ വനിതാ കമ്മീഷന്‍ തയാറാണ്. സുരക്ഷിതമായ സ്ഥലത്തേക്ക് ഇവരെ പുനരധിവസിപ്പിക്കും.
അതേസമയം മാനസിക വെല്ലുവിളി നേരിടുന്ന യുവതി തുടര്‍പീഡനത്തിന് ഇരയായെന്ന് പൊലീസ് പറഞ്ഞു. യുവതി പീഡിപ്പിക്കപ്പെടുന്നത് നാലാം തവണയാണെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇതില്‍ മൂന്ന് കേസുകള്‍ മെഡിക്കല്‍ കോളജ് പൊലീസും ചേവായൂര്‍ പൊലീസും നേരത്തെ രജിസ്റ്റര്‍ ചെയ്തവയാണ്. യുവതിയും അമ്മയും മാനസിക വെല്ലുവിളി നേരിടുന്നവരാണെന്നും ഇവര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം ഉറപ്പാക്കണമെന്നും സാമൂഹ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു.
Story Highlights: chevayoor, mentally challenged, rape
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here