‘സ്ത്രീധനമായി എന്തുകിട്ടും’; വീണ്ടും ബോധവൽക്കര ഹ്രസ്വചിത്രവുമായി ഫെഫ്‌ക

കേരളത്തിൽ തുടരെ സ്ത്രീധന പീഡനങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ വീണ്ടും ബോധവൽക്കര ഹ്രസ്വചിത്രവുമായി ഫെഫ്‌ക. സ്ത്രീധനത്തിന്റെ പേരിലും അല്ലാതെയുമുള്ള ഗാർഹിക പീഡനങ്ങൾ കുറ്റകരമാണെന്ന സന്ദേശവുമായി ഒരു ഹ്രസ്വചിത്രം ഫെഫ്‌ക നേരത്തെ പുറത്തിറക്കിയിരുന്നു. ഇപ്പോൾ സ്ത്രീധനം ചോദിക്കുന്നതിനെതിരെ പ്രതികരിച്ച് രംഗത്തുവന്നിരിക്കുകയാണ് ഫെഫ്‌ക.
വനിത ശിശുക്ഷേമ വകുപ്പുമായി ചേര്‍ന്നാണ് ഹ്രസ്വ ചിത്ര പരമ്പര നിര്‍മ്മിച്ചിരിക്കുന്നത്. മോഹന്‍ലാല്‍, പൃഥ്വിരാജ്, മഞ്ജു വാര്യര്‍ തുടങ്ങിയ താരങ്ങൾ ഹ്രസ്വ ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ഹ്രസ്വചിത്രത്തിൽ നിഖില വിമലാണ് പ്രധാനവേഷത്തില്‍ എത്തുന്നത്. സ്ത്രീധനം പ്രതീക്ഷിച്ച് വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് ‘ഉറപ്പായും പണി കിട്ടും’ എന്നാണ് ഹ്രസ്വ ചിത്രം പറയുന്നത്. പൃഥ്വിരാജാണ് വീഡിയോയില്‍ സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരമാണെന്ന സന്ദേശവുമായി എത്തിരിയിരിക്കുന്നത്.
Story Highlights: FEFKA Short Film Against Dowry, Domestic Violence
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here