Advertisement

കിറ്റക്സിനെ രാഷ്ട്രീയമായി ഉപയോഗിച്ചത് ഇടതു മുന്നണി; രാഷ്ട്രീയക്കാരുടെ ധാര്‍ഷ്ട്യം നിക്ഷേപകരോട് കാണിക്കരുതെന്ന് പി കെ കുഞ്ഞാലിക്കുട്ടി

July 12, 2021
0 minutes Read

രാഷ്ട്രീയക്കാരും നിക്ഷേപകരും പരസ്പരം ധാ‌ർഷ്ട്യം കാണിക്കരുതെന്ന് എംഎല്‍എ പി.കെ.കുഞ്ഞാലിക്കുട്ടി. നിക്ഷേപകർ രാഷ്ട്രീയം കളിക്കരുതെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു . കിറ്റക്സിൽ ഇത് രണ്ടും സംഭവിച്ചു. പോകുന്നവർ പോകട്ടെയെന്ന നിലപാട് വലിയ ദോഷമുണ്ടാക്കുമെന്നും അതോടെ നിക്ഷേപത്തിന് ഏറെ സാധ്യതകളുള്ള കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലെന്ന സന്ദേശം നൽകി.

സംസ്ഥാനത്ത് പ്രധാന വ്യവസായങ്ങൾ കൊണ്ടുവന്നത് എല്ലാം യുഡിഎഫ് സർക്കാരാണ്. വ്യവസായ വളർച്ച പിന്നീട് പലപ്പോഴും ഉണ്ടായില്ലെന്നും.ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് ചെറുകിട വ്യവസായ , ഐടി മേഖലകളിൽ വളർച്ചയുണ്ടായില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു .

കിറ്റക്സിനെ രാഷ്ട്രീയമായി ഉപയോഗിച്ചത് ഇടതു മുന്നണിയാണ് . യുഡിഎഫ് സ‍ർക്കാരിന്‍റെ കാലത്തും ഇതുപോലെ വിഷയങ്ങൾ ഉണ്ടായിട്ടുണ്ട് . അന്ന് വ്യവസായ മന്ത്രി എന്ന നിലയിൽ താൻ ഇടപെടുകയും പരിഹരിക്കുകയും ചെയ്തതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു .

നിലവിലെ ലോക്ക് ഡൗണ്‍ ചട്ടങ്ങൾ തുടരുന്നത് വ്യാപാരികള്‍ക്ക് തിരിച്ചടിയാണ് . ചെറുകിട വ്യാപാരികൾ എങ്ങനെ ജീവിക്കുമെന്ന് സർക്കാർ പറയണം . മദ്യഷാപ്പുകൾ തുറന്ന സർക്കാർ കച്ചവടക്കാരെ കാണാതിരിക്കരുതെന്നും ഈ വിഷയം സർക്കാർ ഗൗരവമായി കാണണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top