അവന് ലോകത്തെ ഒന്നാം നമ്പര്‍ ബാറ്റ്സ്മാനാണ് ; നായകനെന്ന നിലയില്‍ ഇനിയും സമയം നല്‍കണം കോലിയെ പിന്തുണച്ച് സുരേഷ് റെയ്ന

ധോണി ഒഴിഞ്ഞതിന് ശേഷം ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത വിരാട് കോലിക്ക് ഇതുവരെ ഒരു ഐസിസി കിരീടം പോലും നേടാനായിട്ടില്ല. അവസാനം നടന്ന ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലും കോലിയുടെ കീഴിലെ സംഘം പരാജയപ്പെട്ടു. കടുത്ത വിമര്‍ശനങ്ങളും കോലി നേരിടുന്നുന്നുണ്ട്. ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടങ്ങള്‍ സമ്മാനിച്ച ക്യാപ്റ്റനാണ് എം എസ് ധോണി. ടി20 ലോകകപ്പ്, ഏകദിന ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫി എന്നിവയാണ് ധോണി ഇന്ത്യക്കായി സമ്മാനിച്ചത്.
എന്നാലിപ്പോൾ കോലിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്ന. കോലിയും ഇനിയും സമയം നല്‍കണമെന്നാണ് റെയ്ന പറയുന്നത്. ടൂര്‍ണമെന്റുകളുടെ ഫൈനലിലെത്തുന്നത് ചെറിയ കാര്യമല്ലെന്നാണ് റെയ്ന പറയുന്നത്. ”നായകനെന്ന നിലയില്‍ കോലിക്ക് ഇനിയും സമയം നല്‍കണം. ലോകത്തെ ഒന്നാം നമ്പര്‍ ബാറ്റ്സ്മാനാണ് അവന്. മികച്ച ക്യാപ്റ്റനുകൂടിയാണ് അദ്ദേഹം.
അദ്ദേഹത്തിന്റെ റെക്കോഡുകള്‍ പരിശോധിച്ചാല്‍ മനസിലാവും കോലി എത്രത്തോളം മികച്ചവനാണെന്ന്. ഐസിസി കിരീടങ്ങള്‍ സ്വന്തമാക്കുക എളുപ്പമല്ല. ഐപിഎല്‍ കിരീടം പോലും കോലി നേടിയിട്ടില്ല. അദ്ദേഹത്തിന് കുറച്ചുകൂടെ സമയം നല്‍കണം.” റെയ്ന വ്യക്തമാക്കി
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here