അടിസ്ഥാന സൗകര്യങ്ങളില്ല;വിഴിഞ്ഞം കെഎസ്ആർടിസി ഡിപ്പോ. ദുരിതത്തിന്റെ വക്കിൽ

അധികൃതർ തിരിഞ്ഞുനോക്കാതായതോടെ നാശത്തിന്റെ വക്കിൽ വിഴിഞ്ഞം കെഎസ്ആർടിസി ഡിപ്പോ.തീരദേശ മേഖലയിലെ പ്രധാന കെഎസ്ആർടിസി ഡിപ്പോകളിൽ ഒന്നാണ് വിഴിഞ്ഞം. 65 ബസുകളും 62 ഷെഡ്യൂളുകളുമാണ് വിഴിഞ്ഞം ഡിപ്പോയ്ക്ക് അനുവദിച്ചിരിക്കുന്നത്. എന്നാൽ നിലവിൽ 45 ഷെഡ്യൂൾ മാത്രമാണ് സജ്ജമായിട്ടുള്ളത്. ഡ്രൈവർമാരുടെ ലഭ്യത കുറവും സ്പെയർ പാർട്സുകൾ ലഭിക്കാത്തതും പ്രധാന സർവീസുകൾ വെട്ടികുറച്ചതും കാരണം ഡിപ്പോക്ക് പ്രതിദിനം നഷ്ടം അരലക്ഷം രൂപയാണ്.
ഭക്ഷണം കഴിക്കാനുള്ള സൗകര്യം പോലുമില്ലെന്ന് ചൂണ്ടിക്കാട്ടി ജീവനക്കാര്‍ നിരവധി പരാതികള്‍ നല്‍കിയിട്ടും ഫലമില്ല. തീരദേശ പ്രദേശത്തെ വിഴിഞ്ഞം ഡിപ്പോയില്‍ കൊവിഡ് കാലത്ത് പോലും ആയിരക്കണത്തിന് യാത്രക്കാരാണ് ദിവസവും വന്നു പോകുന്നത് 45 വർഷത്തോളം പഴക്കമുള്ള ഡിപ്പോയിലെ കെട്ടിടങ്ങള്‍ നിലംപെത്താറായ അവസ്ഥയിലാണ്. വെയിറ്റിംഗ് ഷെഡ്ഡിന്‍റെയും വനിതകൾക്കായുള്ള വിശ്രമമുറിയുടെയും അവസ്ഥ വ്യത്യസ്തമല്ല.
1972ൽ വിഴിഞ്ഞം ഡിപ്പോ സ്ഥാപിച്ച സമയം മുതൽ നടന്നുവന്നിരുന്ന വിഴിഞ്ഞം- ചക്കുളത്തുക്കാവ്- എടത്വ സർവീസും മറ്റു അഞ്ച് വിഴിഞ്ഞം എറണാകുളം ഫാസ്റ്റ് പാസഞ്ചർ സർവീസുകളും നിര്‍ത്തലാക്കി.
മൂന്ന് ഷിഫ്റ്റുകളിലായി ജോലി ചെയ്യാൻ ആവശ്യത്തിന് മെക്കാനിക്കുമാർ ഡിപ്പോയിൽ ഉണ്ടെങ്കിലും ബസുകളുടെ സ്പെയർ പാർട്സുകൾ ലഭ്യമാക്കാൻ സെൻട്രൽ ഡിപ്പോയിൽ നിന്ന് നടപടികൾ സ്വീകരിക്കാത്തത് കാരണം അറ്റകുറ്റപണികൾ ഒന്നും തന്നെ നടക്കുന്നില്ല. ശോചനീയാവസ്ഥ കെഎസ്ആർടിസി സിവിൽ എൻജിനിയറിങ് വിഭാഗത്തിന് രേഖാമൂലം ഡിപ്പോ അധികൃതർ അറിയിച്ചെങ്കിലും നാളിതുവരെ നടപടിയുണ്ടായില്ല എന്ന് ആക്ഷേപമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here