കൊവിഡ് മൂന്നാം തരംഗ മുന്നറിയിപ്പ്; കാലാവസ്ഥ പ്രവചനം പോലെ കാണരുത്; ആരോഗ്യമന്ത്രാലയം

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ഗൗരവകരമായി കാണണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ് പോലെ കാണരുതെന്ന് മന്ത്രാലയം പറഞ്ഞു.
ആള്‍ക്കൂട്ടം വര്‍ധിച്ചതിന്റെ ഫലമാണ് നമ്മള്‍ ആദ്യ രണ്ട് തരംഗങ്ങളില്‍ കണ്ടത്. കുംഭ മേളയും ഉത്സവകാലവും ഇതിന് ഉദാഹരണമാണെന്ന് മന്ത്രാലയം വാക്താവ് പറഞ്ഞു. രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ഒരുമിച്ച് പ്രതിരോധം തീര്‍ക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.
രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ മുതല്‍ ജാഗ്രത നിര്‍ദേശം നല്‍കിയതായിരുന്നു. ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിരുന്നു എന്ന് മന്ത്രാലയം വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here