Advertisement

പഴനി പീഡനക്കേസ്; പരാതിക്കാർ ഭാര്യാഭർത്താക്കന്മാരല്ലെന്ന് സ്ഥിരീകരിച്ചതായി ദിണ്ടിഗൽ ഡിഐജി

July 13, 2021
Google News 1 minute Read

പഴനി പീഡനക്കേസിൽ പുതിയ വഴിത്തിരിവ്. പരാതിക്കാർ ഭാര്യാഭർത്താക്കന്മാരല്ലെന്ന് സ്ഥിരീകരിച്ചതായി ദിണ്ടിഗൽ ഡിഐജി വിജയകുമാരി പറഞ്ഞു.

പരാതിയിൽ പറയുന്ന കാര്യങ്ങളിൽ അവ്യക്തതയുണ്ട്. തമിഴ്‌നാട് പൊലീസ് സംഘം അന്വേഷണത്തിനായി തലശേരിയിൽ എത്തി. പരാതിക്കാരിയായ സ്ത്രീയുടെ ശരീരത്തിൽ കാര്യമായ മുറിവുകളില്ലെന്ന് റിപ്പോർട്ട് ലഭിച്ചു. മെഡിക്കൽ റിപ്പോർട്ട് വിശദമായി പരിശോധിക്കും. ലോഡ്ജ് ഉടമയെ ഭീഷണിപ്പെടുത്തിയെന്ന പരാതി അന്വേഷിക്കുന്നുണ്ടെന്നും ഡിഐജി വ്യക്തമാക്കി.

കേസിൽ പരാതിക്കാർക്കെതിരെ ആരോപണവുമായി ലോഡ്ജ് ഉടമ മുത്തു രംഗത്തെത്തിയിരുന്നു. പരാതിക്കാരായ യുവതിയും ഭർത്താവും മുറിയെടുത്തത് അമ്മയും മകനുമെന്ന പേരിലെന്നായിരുന്നു ലോഡ്ജ് ഉടമയുടെ ആരോപണം. ആറാം തീയതി പൊലീസാണെന്ന് പറഞ്ഞ് വിളിച്ച് പണം ആവശ്യപ്പെട്ടുവെന്ന ആരോപണവും ലോഡ്ജ് ഉടമ ഉന്നയിച്ചിരുന്നു.

Story Highlights: Pazhani rape case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here