ഗ്രേസ് മാർക്ക് ഒഴിവാക്കിയ സർക്കാർ നടപടി; ഹൈക്കോടതി വിശദീകരണം തേടി

എസ്എസ് എൽ സി, പ്ലസ്ടു പരീക്ഷകൾക്ക് ഗ്രേസ് മാർക്ക് ഒഴിവാക്കിയതിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി . കെഎസ് യു നൽകിയ ഹർജിയിലാണ് ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടിയത്.
ഗ്രേസ് മാർക്ക് ഒഴിവാക്കി കൊണ്ടുള്ള സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിൽ കെഎസ് യു ആവശ്യപ്പെട്ടത്. ഹർജി ഈ മാസം 22 ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
എസ്എസ്എൽസി, പ്ലസ്ടു ഗ്രേസ് മാർക്ക് ഒഴിവാക്കിയ സർക്കാർ നടപടിക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഗ്രേസ് മാർക്ക് സംബന്ധിച്ച സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കായികതാരങ്ങളും പരിശീലകരും രംഗത്തെത്തിയിരുന്നു.
Story Highlights: Grace Mark , Kerala highcourt, GOVT
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here