25കോടിയുടെ ലഹരിമരുന്ന് വേട്ട; ഹെറോയിന്‍ എത്തിച്ചത് ഗോവയിലും ഡല്‍ഹിയിലും വിതരണം ചെയ്യാന്‍

നെടുമ്പാശ്ശേരിയില്‍ 25 കോടി രൂപയുടെ ലഹരിമരുന്നുമായി ടാന്‍സാനിയന്‍ പൗരന്‍ പിടിയിലായ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. മയക്കുമരുന്ന് എത്തിച്ചത് ഗോവ, ബംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളില്‍ വിതരണം ചെയ്യാനാണെന്ന് വ്യക്തമായി.
പാക് സംഘമാണ് മയക്കുമരുന്ന് കൊടുത്തുവിട്ടതെന്നാണ് വിവരം. പിടിയിലായ അഷ്‌റഫ് സഫിയെ എന്‍സിബി ഉദ്യോഗസ്ഥരും ചോദ്യം ചെയ്തുവരികയാണ്. ഇന്നലെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും 4.5 കിലോ വരുന്ന 25 കോടിയുടെ ഹെറോയിന്‍ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് പിടികൂടിയത്. ദോഹയില്‍ നിന്നുമാണ് ഇയാള്‍ കൊച്ചിയിലെത്തിയത്.
കഴിഞ്ഞ 19ാം തിയതി സിംബാവേ പൗരയായ ഷരോണ്‍ ചിക്ക്വാസെയില്‍ നിന്ന് 30 കോടിയുടെ ലഹരിമരുന്ന് പിടികൂടിയിരുന്നു. രണ്ട് സംഭവങ്ങളുടെയും പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
Story Highlights: Heroin seized at Kochi airport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here