കേരളത്തിൽ എയിംസ്; പ്രധാനമന്ത്രിയിൽ നിന്ന് അനുകൂല പ്രതികരണം ഉണ്ടായെന്ന് മുഖ്യമന്ത്രി

കേരളത്തിൽ എയിംസ് വേണമെന്ന ആവശ്യത്തോട് പ്രധാനമന്ത്രി നരേന്ദ്രമോദി അനുകൂലമായി പ്രതികരിച്ചു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് എയിംസ് വേണമെന്ന കേരളത്തിൻ്റെ ദീർഘകാലമായുള്ള ആവശ്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയെന്നും ഇക്കാര്യത്തിൽ അദ്ദേഹം അനുകൂല നിലപാട് സ്വീകരിച്ചു എന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
“കേരളത്തിൻ്റെ ദീർഘകാല ആവശ്യമായ എയിംസ് ഉടനെ അനുവദിക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ അനുകൂലമായ പ്രതികരണമാണ് പ്രധാനമന്ത്രിയിൽ നിന്ന് ഉണ്ടായത്. കേരളത്തിൽ പ്രായാധിക്യമുള്ളവർ അധികമായതും പകർച്ച വ്യാധികൾ പലഘട്ടങ്ങളിലായി വ്യാപിക്കുന്ന അവസ്ഥയും ആരോഗ്യമേഖലയുടെ കൂടുതൽ ശാക്തീകരണം ആവശ്യപ്പെടുന്ന ഒന്നാണ്. കേരളത്തിലെ ആരോഗ്യമേഖലയുടെ കരുത്തിനെക്കുറിച്ച് അദ്ദേഹം തന്നെ പ്രത്യേകം എടുത്തുപറഞ്ഞു. അത്തരത്തിലുള്ള ശാക്തീകരണത്തിന് എയിംസ് കൂടി അനിവാര്യമാണെന്ന് ഞങ്ങൾ അദ്ദേഹത്തോട് പറഞ്ഞു.”- മുഖ്യമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കായഴ്ച സൗഹാർദപരമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് കേന്ദ്രം പൂർണ പിന്തുണ ഉറപ്പ് നൽകിയതായും അദ്ദേഹം പറഞ്ഞു.
Story Highlights: pinarayi vijayan meets narendra modi update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here