തിരുവനന്തപുരം സ്വര്‍ണക്കടത്ത്; എന്‍ഐഎ കേസില്‍ ജാമ്യം തേടി സരിത്ത് കോടതിയില്‍

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ജാമ്യം തേടി പ്രതി പി എസ് സരിത്ത് കോടതിയില്‍. ഹര്‍ജി ഈ മാസം 15ന് ഹൈക്കോടതി പരിഗണിക്കും. സ്വര്‍ണക്കടത്ത് കേസില്‍ തീവ്രവാദബന്ധം തെളിയിക്കാന്‍ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞില്ലെന്നും കേസ് എന്‍ഐഎ അന്വഷിക്കേണ്ട ആവശ്യമില്ലെന്ന് സരിത്ത് ഹര്‍ജിയില്‍ പറഞ്ഞു. കേസിലെ മറ്റ് പ്രതികളെ പോലും കണ്ടെത്തിയിട്ടില്ലെന്നും വിചാരണ വൈകുകയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
ജയിലില്‍ സൂപ്രണ്ട് അടക്കം മൂന്നുപേര്‍ നിരന്തരം ശാരീരികമായി പീഡിപ്പിക്കുന്നുണ്ടെന്ന് കളഴിഞ്ഞ ദിവസം സരിത്ത് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
Story Highlights: gold smuggling case, ps sarith
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here