രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തി

കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ രാഹുൽ ഗാന്ധിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച നടന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചാബിലെ രാഷ്ട്രീയ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. പ്രിയങ്ക ഗാന്ധിയും കെ സി വേണുഗോപാലും ചർച്ചയിൽ പങ്കെടുത്തു.
കോണ്‍ഗ്രസിന്റെ പഞ്ചാബിലെ മുതിര്‍ന്ന നേതാക്കളായ അമരീന്ദര്‍ സിംഗും നവജ്യോത് സിംഗ് സിദ്ധുവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രശാന്ത് കിഷോറിന്റെ ഇടപെടലുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി അമരീന്ദര്‍ സിംഗുമായി പ്രശാന്ത് കിഷോര്‍ കഴിഞ്ഞ ആഴ്ച കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
തെരഞ്ഞെടുപ്പ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പഞ്ചാബ് നിയമസഭാ തെരഞ്ഞടുപ്പിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ തുടങ്ങിയവ ചർച്ച ചെയ്യാനാണ് ഇരുവരുടെയും കൂടിക്കാഴ്ച എന്നാണ് റിപ്പോർട്ടുകൾ.
Story Highlights: Rahul Gandhi – Prashant Kishor Meet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here