Advertisement

സിജോ കുരുവിള ആദ്യ എ.ഡി.ഐ.എഫ് എക്സിക്യൂട്ടീവ് ഡയറക്ടർ

July 14, 2021
Google News 0 minutes Read

സ്റ്റാര്‍ട് അപ് സംരഭകരുടെ സംഘടനയായ എ.ഡി.ഐ.എഫിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി സിജോ കുരുവിള ജോർജ് ചുമതലയേറ്റു. ആറുമാസം മുമ്പ് രൂപീകരിച്ച സംഘടനയുടെ ആദ്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനത്തേക്കാണ് സിജോ കുരുവിളയെ പരിഗണിച്ചത്. ഒരു ബില്യണും അതിനടുത്തും വിറ്റുവരവുള്ള സ്റ്റാര്‍ട് അപ് കമ്പനികള്‍ ഇതില്‍ അംഗങ്ങളാണ്.

സ്റ്റാര്‍ട് അപ് വില്ലേജ് സ്ഥാപക സി.ഇ.ഒയും റീതിങ്ക് ഫൗണ്ടേഷന്‍ സ്ഥാപകനുമാണ് സിജോ കുരുവിള. രാജ്യത്തെ സ്റ്റാര്‍ട് അപ് ഇക്കോ സിസ്റ്റത്തെ ലോകത്തെ മികച്ച മൂന്ന് സ്റ്റാര്‍ട് അപ് ഇക്കോ സിസ്റ്റത്തില്‍ ഒന്നാക്കി മാറ്റുക എന്നതാണ് സിജോയ്ക്ക് മുന്നിലുള്ള പ്രധാന ദൗത്യം. വിപണിയുടെ വലിപ്പം വച്ചുനോക്കിയാല്‍ ഇന്ത്യന്‍ സ്റ്റാര്‍ട് അപ് രംഗം മൂന്നാമതാണെങ്കിലും സ്റ്റാര്‍ട് അപ് ഇക്കോസിസ്റ്റം റാങ്കിങ്ങില്‍ ഏറെ പിന്നിലാണ്.

സ്റ്റാര്‍ട് അപ് മേഖലയിലെ പ്രമുഖരുടെയും യൂണികോണ്‍, സൂണികോണ്‍ കമ്പനി സ്ഥാപകരുടെയും അഭിപ്രായങ്ങള്‍ തേടി, അവരുടെ കാഴ്ചപ്പാടുകള്‍ കോര്‍ത്തിണക്കി ഭാവിയിലേക്കുള്ള ഒരു സംയുക്ത റോഡ്മാപ്പ് രൂപപ്പെടുത്തുകയാണ് ആദ്യലക്ഷ്യമെന്ന് ചുമതലയേറ്റ ശേഷം സിജോ കുരുവിള പറഞ്ഞു.

സ്റ്റാര്‍ട് അപ് നയരൂപീകരണത്തില്‍ സര്‍ക്കാരിനെ സഹായിക്കുക വഴി എഡിഐഎഫിനെ സ്റ്റാര്‍ട് അപ് ഇന്‍ഡസ്ട്രിക്കും സര്‍ക്കാരിനുമിടയിലുള്ള ചാലകശക്തിയാകുകയാണ് മറ്റൊരു ലക്ഷ്യം. സാങ്കേതിക രംഗം സംബന്ധിച്ച സര്‍ക്കാരിന്റെ നയങ്ങള്‍, കോടതി വിധികള്‍ എന്നിവയെക്കുറിച്ച് സ്റ്റാര്‍ട് അപ് കമ്പനികളെ ബോധവത്കരിക്കുകയും അവരുടെ ആശങ്കകള്‍ നിയമമുഖത്ത് എത്തിക്കുകയും ചെയ്യുക എന്നതും എഡിഐഎഫിന്റെ ദൗത്യമാണെന്ന് സിജോ കുരുവിള വ്യക്തമാക്കി.

കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യുവാക്കളില്‍ നിന്ന് ശാസ്ത്ര സാങ്കേതിക രംഗത്തെ സംരഭകരെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ സ്ഥാപിച്ച രാജ്യത്തെ ആദ്യ ടെലികോം ഇന്‍ക്യുബേറ്ററായ സ്റ്റാര്‍ട് അപ് വില്ലേജിനെ മൂന്നുവര്‍ഷം മുന്നില്‍ നിന്ന് നയിച്ചത് സിജോ കുരുവിളയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here