Advertisement

തലസ്ഥാന വികസനം സംസ്ഥാന വികസനത്തിന് മാതൃകയാകണം: പി.എ മുഹമ്മദ് റിയാസ്

July 14, 2021
Google News 1 minute Read

തലസ്ഥാന ജില്ലയുടെ അടിസ്ഥാന വികസനം സംസ്ഥാന വികസനത്തിന് തന്നെ മാതൃകയാകണമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ജില്ലയിലെ ആദ്യ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

തലസ്ഥാന ജില്ലയിലെ വികസനപ്രവർത്തനങ്ങൾ മറ്റേതു ജില്ലയിലെ വികസന പ്രവർത്തനങ്ങളെക്കാളും വേഗത്തിലും സമയബന്ധിതമായും പൂർത്തീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നു മന്ത്രി പറഞ്ഞു. ഇതിനായി ജില്ലാ കളക്ടറുടെ സഹായവും നേതൃപാടവവും വിനിയോഗിക്കണം. ജനപ്രതിനിധികളുടെ ഭാഗത്തുനിന്നു മികച്ച നിർദേശങ്ങൾ വന്നിട്ടുണ്ട്. എല്ലാം പരിശോധിച്ച് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. തലസ്ഥാന ജില്ലയിലെ പൊതുമരാമത്ത് ടൂറിസം പദ്ധതികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉദ്യോഗസ്ഥർ വിശദീകരിച്ചു.

വിവിധ എംഎൽഎമാർ അവരവരുടെ മണ്ഡലങ്ങളിലെ പൊതുമരാമത്ത്-ടൂറിസം പദ്ധതികളെ സംബന്ധിച്ചും അവയുടെ പുരോഗതിയും നേരിടുന്ന തടസങ്ങളും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. നാലുമാസം കൂടുമ്പോൾ അവലോകന യോഗം ചേർന്നു പദ്ധതികളുടെ പുരോഗതി വിലയിരുത്തുമെന്നും മന്ത്രി അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here