കടം നൽകിയ പണം തിരികെ ചോദിച്ച വയോധികയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി കായലിലെറിഞ്ഞു; ദമ്പതികൾ പിടിയിൽ

കടം നൽകിയ പണം തിരികെ ചോദിച്ച 75കാരിയെ കൊലപ്പെടുത്തിയ കേസിൽ ദമ്പതികൾ പിടിയിൽ. വയോധികയിൽ നിന്ന് കടം വാങ്ങിയ ഒരു ലക്ഷം രൂപ തിരികെ നൽകാൻ കഴിയാതിരുന്നതിനെ തുടർന്നായിരുന്നു കൊലപാതകം. വയോധികയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി കനാലിൽ എറിയുകയായിരുന്നു. ഡൽഹിയിലാണ് സംഭവം.
ഡൽഹി നജഫ്ഗഡ് മേഖലയിലാണ് സംഭവം. ദമ്പതികളായ അനിൽ ആര്യ, ഭാര്യ തനു എന്നിവരാണ് പൊലീസ് പിടിയിലായത്. ഇവർ കുറ്റം സമ്മതിച്ചു എന്ന് പൊലീസ് അറിയിച്ചു. കനാലിൽ നിന്ന് പൊലീസ് വയോധികയുടെ മൃതദേഹം കണ്ടെടുത്തു.
ദമ്പതികളുടെ അയൽവാസിയായിരുന്നു കൊല്ലപ്പെട്ട 75കാരി. ഇവൻ്റ് മാനേജ്മെൻ്റ് സ്ഥാപനത്തിലെ ജോലിക്കാരനായിരുന്ന അനിൽ ആര്യ ഇവരിൽ നിന്ന് ഒരു ലക്ഷം രൂപ കടം വാങ്ങിയിരുന്നു. പണ തിരികെ നൽകണമെന്ന് വയോധിക നിരന്തരം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ദമ്പതികൾ പ്രകോപിതരായി ഇവരെ കൊലപ്പെടുത്തിയത്. വയോധിക വീട്ടിൽ ഒറ്റക്കായിരുന്ന സാഹചര്യത്തിൽ കഴുത്തുഞ്ഞെരിച്ച് ഇവരെ കൊലപ്പെടുത്തുകയായിരുന്നു.
Story Highlights: Couple Kills Delhi Woman Over Loan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here