Advertisement

ഇത് ഐപിഎൽ ഓൾ സ്റ്റാർസ് ഇലവൻ പോലെ; ഇന്ത്യയുടെ രണ്ടാം നിര ടീമിനെ പുകഴ്ത്തി ശ്രീലങ്കൻ പരിശീലകൻ

July 14, 2021
Google News 2 minutes Read
Mickey Arthur Lauds India

ഇന്ത്യയുടെ രണ്ടാം നിര ടീമിനെ പുകഴ്ത്തി ശ്രീലങ്കൻ പരിശീലകൻ മിക്കി ആർതർ. ഐപിഎൽ ഓൾ സ്റ്റാർസ് ഇലവൻ പോലെയാണ് ഇന്ത്യയുടെ രണ്ടാം നിര ടീമെന്ന് മിക്കി ആർതർ പറഞ്ഞു. മികച്ച ടീമാണ് ഇതെന്നും ടീമിൽ ഒട്ടേറെ മികച്ച താരങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 18 മുതലാണ് ശ്രീലങ്കൻ പര്യടനം ആരംഭിക്കുക.

“ഇപ്പോൾ ഞങ്ങൾ പരിവർത്തനത്തിൻ്റെ പാതയിലാണ്. യുവതാരങ്ങളെ പരീക്ഷിച്ച് പറ്റിയ ടീം പരീക്ഷിക്കുകയാണ്. ഈ ഇന്ത്യൻ ടീം മികച്ചതാണെന്ന് ഞങ്ങൾക്കറിയാം. മികച്ച കുറേയേറെ താരങ്ങൾ ടീമിലുണ്ട്. ഇത് ഐപിഎൽ ഓൾ സ്റ്റാർസ് ഇലവൻ പോലെയാണ്. മികച്ച ഒരുപിടി താരങ്ങൾ.”- മിക്കി ആർതർ പറഞ്ഞു.

ജൂലൈ 18 നാണ് പര്യടനം ആരംഭിക്കുക. ഏകദിന മത്സരങ്ങൾ വൈകുന്നേരം 3 മണിക്കും ടി-20 മത്സരങ്ങൾ രാത്രി 8 മണിക്കുമാണ് തീരുമാനിച്ചിരുന്നത്. പുതിയ സമയക്രമം പ്രകാരം ഏകദിന മത്സരങ്ങൾ അര മണിക്കൂർ നേരത്തെ, 2.30ന് ആരംഭിക്കും. ടി-20 മത്സരങ്ങൾ 8 മണിക്ക് പകരം ഏഴ് മണിക്കും ആരംഭിക്കും.

ജൂലൈ 13നാണ് ശ്രീലങ്ക-ഇന്ത്യ പര്യടനം ആരംഭിക്കേണ്ടിയിരുന്നത്. എന്നാൽ, ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞ് തിരികെ എത്തിയ ശ്രീലങ്കൻ സ്ക്വാഡിൽ കൊവിഡ് പടർന്നതിനെ തുടർന്ന് പര്യടനം മാറ്റിവെക്കുകയായിരുന്നു. 20,23 തീയതികളിൽ ഏകദിന പരമ്പരയിലെ അടുത്ത മത്സരങ്ങളും നടക്കും. ടി-20 പരമ്പര ജൂലൈ 25ന് ആരംഭിക്കും.

Story Highlights: Mickey Arthur Lauds Team India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here