Advertisement

തിരുവനന്തപുരം ആനയറ ഭാഗത്ത് മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ സിക വൈറസ് ക്ലസ്റ്റര്‍: ആരോഗ്യമന്ത്രി

July 14, 2021
Google News 1 minute Read
veena george

തിരുവനന്തപുരം നഗരസഭയിലെആനയറ ഭാഗത്ത് മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ സിക വൈറസ് ക്ലസ്റ്റര്‍ കണ്ടെത്തിയതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തും. അമിത ഭീതി വേണ്ട. അതീവ ജാഗ്രത വേണമെന്നും ആരോഗ്യ മന്ത്രി. ആനയറ കിംസ് ആശുപത്രിക്ക് ചുറ്റളവിലെ 9 ഓളം നഗരസഭാ വാര്‍ഡുകളാണ് സിക ബാധിത പ്രദേശങ്ങളായി കണ്ടെത്തിയത്. അവിടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. കൊതുക് നിര്‍മാര്‍ജനത്തിന് ശക്തമായ നടപടികള്‍ സ്വീകരിക്കും.

ഡിഎംഒ ഓഫിസില്‍ സിക കണ്‍ട്രോള്‍ റൂം തുറക്കുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. സിക സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്ര സംഘംജില്ലാ കളക്ടര്‍ നവജ്യോത് ഖോസയുമായി കൂടിക്കാഴ്ച നടത്തി. സിക പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സംഘം ചൂണ്ടിക്കാട്ടിയ പോരായ്മകള്‍ പരിഹരിക്കുമെന്ന് ഡിഎംഒ ഡോ. കെ എസ് ഷിനു പറഞ്ഞു. സിക സാഹചര്യം വിലയിരുത്താന്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍, ഡിഎംഒ തുടങ്ങി ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

സിക പ്രതിരോധ പ്രവര്‍ത്തനം ശരിയായ രീതിയില്‍ കൊണ്ടു പോകുന്നുവെന്ന് ഉറപ്പ് വരുന്നത് വരെ കേന്ദ്ര സംഘം കേരളത്തില്‍ തുടരും. പരിസര മലിനീകരണം തടയാനും കൊതുക് നശീകരണത്തിനും പൊതുജനങ്ങളുടെ സഹകരണം ജില്ല ആരോഗ്യ വിഭാഗം അഭ്യര്‍ത്ഥിച്ചു.

Story Highlights: sika virus, trivandrum, veena george

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here