Advertisement

സമരം പിൻവലിച്ച് വ്യാപാരികൾ; മുഖ്യമന്ത്രിയുമായി വെള്ളിയാഴ്ച ചർച്ച

July 14, 2021
Google News 0 minutes Read

നാളെ നടത്താനിരുന്ന കട തുറക്കൽ സമരം പിൻവലിച്ചതായി വ്യാപാരി വ്യവസായി ഏകോപന സമിതി. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കടകൾ തുറക്കേണ്ടെന്ന് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സമരം പിൻവലിച്ചത്. വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി തിരുവനന്തപുരത്ത് ചർച്ച നടത്തുമെന്നും വ്യാപാരികൾ അറിയിച്ചു.

നേരത്തെ കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി വ്യാപാരികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും എല്ലാ കടകളും വ്യാഴാഴ്ച തുറക്കുമെന്നും അറിയിച്ചിരുന്നു. സർക്കാർ തീരുമാനം മാത്രമേ പാലിക്കാൻ കഴിയുകയുള്ളൂവെന്നും നാളത്തെ സമരത്തിൽ നിന്ന് പിന്മാറണമെന്നും കോഴിക്കോട് ജില്ലാ കളക്ടറും മുന്നറിയിപ്പ് നൽകിയിരുന്നു. സമരം നടത്തുകയാണെങ്കിൽ ശക്തമായ നിയമ നടപടികളുണ്ടാകുമെന്നും കളക്ടർ പറഞ്ഞിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here