അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ അമലയെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യുന്നു

കരിപ്പൂര്‍ സ്വര്‍ണക്കടത്തിനെ കുറിച്ച് അറിവുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ അമലയെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യുന്നു. കടത്തിനെ കുറിച്ച് അറിയില്ലെന്ന് അമല ആദ്യം നല്‍കിയ മൊഴി കസ്റ്റംസ് വിശ്വസിച്ചിട്ടില്ല.
സ്വര്‍ണക്കടത്തിനെ കുറിച്ച് അമലയ്ക്ക് അറിവുണ്ടായിരുന്നതായി കസ്റ്റംസിന് തെളിവ് ലഭിച്ചു. അമലയുടെ ഡയറി പരിശോധിച്ചപ്പോഴാണ് ഇതുസംബന്ധിച്ചുള്ള തെളിവ് ലഭിച്ചത്. അര്‍ജുനന്‍ ആയങ്കി സ്വര്‍ണം കടത്തിയ ദിവസങ്ങളില്‍ ഇതു സംബന്ധിച്ചുള്ള സൂചനകള്‍ ഡയറിയിലുണ്ട്. മാത്രമല്ല വലിയ രീതിയിലുള്ള പണത്തിന്റെ ഇടപാടുകളും ഡയറിയില്‍ വ്യക്തമാക്കിയിരിക്കുന്നു. ഡയറിയും ഇതു സംബന്ധിച്ചുള്ള വിവരങ്ങളും സീല്‍ ചെയ്ത കവറില്‍ കസ്റ്റംസ് കോടതിയെ ഏല്‍പ്പിച്ചിരുന്നു.
അതേസമയം കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് പരിശോധന തുടരുകയാണ്. കൊടുവള്ളിയില്‍ ആറിടങ്ങളില്‍ ആണ് കസ്റ്റംസ് പരിശോധന നടത്തിയത്. ഇതിനിടെ അര്‍ജുന്‍ ആയങ്കിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതി 19ാം തിയതിയിലേക്ക് മാറ്റി.
Story Highlights: arjun yanki, wife, gold smuggling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here