ആര്യൻ റോബൻ വിരമിച്ചു

ഹോളണ്ട്-ബയേൺ മ്യൂണിക്ക് ഇതിഹാസ താരം ആര്യൻ റോബൻ ഫുട്ബോളിൽ നിന്ന് വിരമിച്ചു. 2019ൽ വിരമിക്കൽ പ്രഖ്യാപിച്ച താരം 2020ൽ തീരുമാനം പിൻവലിച്ച് തൻ്റെ പഴയ ക്ലബായ എഫ് സി ഗ്രോണിങനിൽ തിരിച്ചെത്തിയിരുന്നു. 6 മത്സരങ്ങളിൽ അവിടെ കളിച്ചതിനു ശേഷമാണ് റോബൻ ബൂട്ടഴിച്ചത്.
ഗ്രോനിങ്ങനിലൂടെ സീനിയർ കരിയർ ആരംഭിച്ച റോബൻ 2002ൽ പിഎസ്‌വിയിലെത്തി. തുടർന്ന് 2004ൽ ചെൽസിയിലെത്തിയ താരം 2007ൽ റയൽ മാഡ്രിഡിലേക്കും ഒടുവിൽ 2009ൽ ബയേൺ മ്യൂണിക്കിലേക്കും ചേക്കേറി. നീണ്ട പത്ത് വർഷങ്ങളിൽ അദ്ദേഹം പിന്നീട് കളിച്ചത് ജർമൻ ക്ലബിലായിരുന്നു. ബയേണിൽ ഫ്രാങ്ക് റിബറിക്കൊപ്പം ചേർന്ന അദ്ദേഹം ‘റോബറി’ കൂട്ടുകെട്ടിലൂടെ ക്ലബിന് നിരവധി കിരീടങ്ങൾ സമ്മാനിച്ചു. ബയേണിനായി 201 മത്സരങ്ങളിൽ കളിച്ച അദ്ദേഹം 99 ഗോളുകൾ നേടി. ആകെ 426 ക്ലബ് പോരാട്ടങ്ങളിൽ നിന്ന് 150 ഗോളുകളാണ് റോബൻ്റെ സമ്പാദ്യം. നെതർലൻഡിൻ്റെ വിവിധ ഏജ് ടീമുകളിൽ കളിച്ചിട്ടുള്ള താരം 2003 മുതൽ 2017 വരെ സീനിയർ ടീമിനായും ബൂട്ടുകെട്ടി. 96 മത്സരങ്ങളിൽ 37 ഗോളുകളാണ് റോബൻ ദേശീയ ജഴ്സിയിൽ നേടിയത്.
Story Highlights: dutch footballer arjen robben retired
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here