ദക്ഷിണാഫ്രിക്കയിൽ ഇന്ത്യക്കാർക്കെതിരെ അക്രമം; ആശങ്കയറിയിച്ച് കേന്ദ്ര സർക്കാർ

ദക്ഷിണാഫ്രിക്കയിൽ ഇൻഡ്യക്കർക്കും ഇന്ത്യൻ വംശജർക്കുമെതിരെ ഉണ്ടാകുന്ന ആക്രമണങ്ങളിൽ ആശങ്കയറിയിച്ച് കേന്ദ്ര സർക്കാർ. ദക്ഷിണാഫ്രിക്ക വിദേശകാര്യ മന്ത്രി ഡോ. നലേദി പാൻഡോറുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ആശയവിനിമയം നടത്തി. ദക്ഷിണാഫ്രിക്കയുടെ മുൻ പ്രസിഡന്റായ ജേക്കബ് സുമ ജയിലിലായതിന് പിന്നാലെ അദ്ദേഹത്തിന്റെ അനുയായികൾ രാജ്യത്ത് അക്രമങ്ങൾ അഴിച്ചു വിടുകയായിരുന്നു.
ദക്ഷിണാഫ്രിക്കയുടെ വിദേശകാര്യമന്ത്രിയുമായി സംസാരിച്ചതായും, ക്രമസമാധാനം നടപ്പാക്കാൻ തന്റെ സർക്കാർ അങ്ങേയറ്റം ശ്രമിക്കുന്നെണ്ടെന്ന് അവർ ഉറപ്പാ നൽകിയതായും ജയശങ്കർ പറഞ്ഞു. സാധാരണഗതിയും സമാധാനവും പുനഃസ്ഥാപിക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്നും ദക്ഷിണാഫ്രിക്കൻ വിദേശകാര്യാ മന്ത്രി അറിയിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ദക്ഷിണാഫ്രിക്കയിലെ ഇന്ത്യന്‍ സമൂഹത്തില്‍നിന്ന് വലിയതോതില്‍ സഹായാഭ്യര്‍ഥന ഉയര്‍ന്നതിനു പിന്നാലെ വിദേശകാര്യ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ, ദക്ഷിണാഫ്രിക്കയുടെ ഇന്ത്യയിലെ ഹൈക്കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ജേക്കബ് സുമയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കഴ്ഞ്ഞ ബുധനാഴ്ചയാണ് അദ്ദേഹത്തിന്റെ അനുയായികൾ രാജ്യത്ത് അക്രമങ്ങൾ അഴിച്ച് വിട്ടത്. കോടതിയലക്ഷ്യത്തിനാണ് സുമയെ 15 മാസത്തേക്ക് കോടതി ശിക്ഷിച്ചത്. ജേക്കബ് സുമ പ്രസിഡന്റ് ആയിരുന്ന 2009-18 കാലത്ത് നടന്നെന്ന് ആരോപിക്കുന്ന അഴിമതികളെ കുറിച്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഹാജരായി മൊഴി കൊടുക്കാൻ വിസമ്മതിച്ചതോടെയാണ് അദ്ദേഹത്തെ കോടതിയലക്ഷ്യത്തിന് ശിക്ഷിച്ചത്.
സുമയുടെ അറസ്റ്റിന് പിന്നാലെ അദ്ദേഹത്തിന്റെ അനുയായികൾ റോഡുകൾ തടയുകയും, ടയറുകൾ കത്തിക്കുകയും മറ്റും ചെയ്തിരുന്നു. ഡര്‍ബന്‍, പീറ്റര്‍മാര്‍ട്ടിസ്‌ബെര്‍ഗ്, ജൊഹാനസ്ബര്‍ഗ് എന്നിവിടങ്ങളിലാണ് പ്രതിഷേധങ്ങള്‍ നടക്കുന്നത്. ഇന്ത്യക്കാരുടെയും ഇന്ത്യന്‍ വംശജരുടെയും ഗണ്യമായ സാന്നിധ്യമുള്ള പ്രദേശങ്ങളാണിവ. ഇന്ത്യക്കാരുടെയും ഇന്ത്യന്‍ വംശജരായ ദക്ഷിണാഫ്രിക്കക്കാരുടെയും വ്യാപാരസ്ഥാപനങ്ങള്‍ കൊള്ളക്കാര്‍ ലക്ഷ്യംവെക്കുന്നതായും വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നു.
ക്വാസുലു നടാല്‍, ജൊഹനാസ്ബര്‍ഗ് എന്നിവിടങ്ങളില്‍ ഇന്ത്യക്കാര്‍ ലക്ഷ്യംവെയ്ക്കപ്പെടുകയാണെന്ന് ദക്ഷിണാഫ്രിക്കയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രതിനിധികളില്‍ ഒരാള്‍ പറഞ്ഞു. 13 ലക്ഷം ഇന്ത്യക്കാരാണ് ദക്ഷിണാഫ്രിക്കയിലുള്ളത്. ഇതില്‍ എല്ലാവരും ഇപ്പോള്‍ അപകടത്തില്‍ അല്ലെങ്കിലും കാര്യങ്ങള്‍ ആ ദിശയിലേക്കാണ് നീങ്ങി കൊണ്ടിരിക്കുന്നതെന്നും വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here