രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചുവെന്ന സരിത്തിന്റെ വാദം തള്ളി ജയില്‍ സൂപ്രണ്ട്

കോണ്‍ഗ്രസ്, ബിജെപി നേതാക്കളുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചെന്ന തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്തിന്റെ വാദം തള്ളി തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് . എന്‍ഐഎ കോടതിയില്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കി.
സരിത്തിന്റെ ആരോപണം പൂര്‍ണ്ണമായും തള്ളിയ ജയില്‍ സൂപ്രണ്ട് ശാരീരിക മാനസിക സമ്മര്‍ദ്ദം ഉണ്ടായിട്ടില്ലെന്നും പ്രതികള്‍ക്ക് ജീവന് ഭീഷണി നേരിടേണ്ടി വന്നിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് നിര്‍മലാനന്ദന്‍ നായര്‍ റിപ്പോര്‍ട്ട് ഇന്നലെയാണ് ഇ മെയില്‍ വഴി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കൊച്ചി എന്‍ഐഎ കോടതിയിലാണ് അദ്ദേഹം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചെന്ന തരത്തിലൊരു സംഭവം ജയിലില്‍ ഉണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍. ജയിലില്‍ വച്ച് മോശമായി ആണ് പ്രതികള്‍ പെരുമാറിയത്. അതിനാല്‍ ചില നടപടികള്‍ വേണ്ടിവന്നു. ഇതിന് രേഖകളും സിസി ടിവി ദൃശ്യങ്ങളും തെളിവായുണ്ട്. നാളെ കോടതി വീണ്ടും ഇക്കാര്യം പരിഗണിക്കും.
അതേസമയം നാളെ ജയില്‍ വകുപ്പിന്റെ വാദം കൂടി പരിഗണിച്ച ശേഷം സരിത്തിന്റെ പരാതിയില്‍ അന്വേഷണം വേണമോ എന്ന കാര്യത്തില്‍ എന്‍ഐഎ കോടതി തീരുമാനമെടുക്കും. സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്ക് ജീവന് ഭീഷണിയുണ്ടെന്ന നിലപാടിലാണ് കേന്ദ്രവും എന്‍ഐഎയും. പ്രതികളെ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
Story Highlights: sarith, gold smuggling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here