കരിപ്പൂര്‍ സ്വര്‍ണക്കടത്ത്; അര്‍ജുന്റെ ഭാര്യയ്ക്കും അറിവുണ്ടായിരുന്നെന്ന് കസ്റ്റംസ്

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ ഭാര്യയ്ക്കും പങ്കെന്ന് കസ്റ്റംസ്. അര്‍ജുന്റെ ഭാര്യ അമലയ്ക്ക് ഇതെപ്പറ്റി അറിവുണ്ടായിരുന്നെന്ന് കസ്റ്റംസ് പറയുന്നു. അമലയുടെ ഡയറിയില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു.
അമലയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നാണ് കസ്റ്റംസ് വാദം. അതേസമയം കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരാകാന്‍ കസ്റ്റംസ് അമലയ്ക്ക് നോട്ടിസ് നല്‍കിയിട്ടുണ്ട്. തനിക്ക് കള്ളക്കടത്തിനെ കുറിച്ച് അറിവില്ലെന്നായിരുന്നു അമലയുടെ ആദ്യമൊഴി.
ഇന്ന് കോടതി അര്‍ജുന്‍ ആയങ്കിയുടെ ജാമ്യാപേക്ഷ പരിഗണിക്കും. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. തനിക്ക് സ്വര്‍ണക്കടത്തിനെ കുറിച്ച് അറിവില്ലെന്നും കസ്റ്റംസ് തന്നെ വേട്ടയാടുകയാണെന്നുമാണ് ഹര്‍ജിയിലെ ആരോപണം.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here