കറുകപുത്തൂര്‍ പീഡനക്കേസ്; അന്വേഷണം ഇഴയുന്നു

പാലക്കാട് തൃത്താല കറുകപ്പുത്തൂര്‍ പീഡനക്കേസില്‍ ഇരുട്ടില്‍തപ്പി അന്വേഷണസംഘം. സംഭവം വാര്‍ത്തയാതിന് ശേഷം മൂന്ന് പ്രതികളെ പിടികൂടിയതൊഴിച്ചാല്‍ ലഹരി മാഫിയ കണ്ണികളിലേക്ക് ഇനിയും അന്വേഷണമെത്തിയില്ല. ഏതാനും പേരുടെ വീടുകളില്‍ റെയ്ഡ് നടന്നുവെങ്കിലും ഒരാളെ പോലും പിടികൂടാന്‍ പൊലീസിന് ആയിട്ടില്ല.
പീഡനവുമായി ബന്ധപ്പെട്ട് 24ലൂടെ നടന്ന വെളിപ്പെടുത്തലിന് പിന്നാലെ മൂന്ന് പേരെ പൊലീസ് അറസ്റ്റു ചെയ്തത് കഴിഞ്ഞ എട്ടിനാണ്. അതിനപ്പുറം ഒരിഞ്ച് പോലും അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ പൊലീസിനായിട്ടില്ല. പട്ടാമ്പിയിലെ ഹോട്ടലില്‍ നടന്ന ലഹരി പാര്‍ട്ടിയെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിനുണ്ട്. ഇതുതെളിയിക്കുന്ന ചിത്രങ്ങളടക്കം മാധ്യമങ്ങളും പുറത്തുവിട്ടിരുന്നു.
പെണ്‍കുട്ടിയുടെയും ബന്ധുക്കളുടെയും പരാതിയില്‍ പറയുന്ന പേരുകാര്‍ക്കായി അന്വേഷണം നടത്തിയെങ്കിലും ആരെയും ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. പട്ടാമ്പി മേഖലയിലെ ഏതാനും വീടുകളില്‍ റെയ്ഡ് നടത്തിയെങ്കിലും ഒരു തെളിവും കണ്ടെത്താന്‍ പൊലീസിനായില്ല.
അതേസമയം ലഹരിമാഫിയാ ബന്ധമുള്ളവര്‍ക്ക് ഉന്നത സ്വാധീനമുള്ളതിനാലാണ് പൊലീസ് തൊടാന്‍ മടിക്കുന്നതെന്ന പരാതിയും ഉയരുന്നുണ്ട്. സംഭവുമായി ബന്ധമുള്ള 7 പേരില്‍ ഒരാള്‍ രാഷ്ട്രീയ നേതാവിന്റെ മകനാണെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ ഉള്ള പ്രത്യേക സംഘമാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. തൃത്താല, കൊപ്പം, പട്ടാമ്പി, ചാലിശ്ശേരി സ്റ്റേഷന്‍ പരിധിയിലെ ഉദ്യോഗസ്ഥരുള്‍പ്പെട്ടതാണ് സംഘം.
Story Highlights: karukaputhur rape case, palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here