Advertisement

കെ.എൻ ബാലഗോപാൽ, നിർമലസീതാരാമൻ കൂടിക്കാഴ്ച ഇന്ന് ; ജിഎസ്ടി നഷ്ടപരിഹാര കുടിശിക വിഷയം ചർച്ചയാകും

July 15, 2021
Google News 1 minute Read

ധനമന്ത്രി കെ.എൻ ബാലഗോപാൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമാനുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. രാവിലെ 11.30 ധനമന്ത്രാലയത്തിൽ വെച്ചാണ് കൂടിക്കാഴ്ച. ജിസ്ടി നഷ്ടപരിഹാര കുടിശിക, വായ്പ പരിധി ഉയർത്തൽ തുടങ്ങിയവ ചർച്ചയാകും.

സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വായ്പ പരിധി ഉയർത്തണമെന്ന് കെ എൻ ബാലഗോപാൽ കേന്ദ്രധനമന്ത്രി നിർമല സീതാരാമനോട് ആവശ്യപ്പെടും. അഞ്ച് ശതമാനം വായ്പ പരിധി ലഭ്യമാകുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഇടം നേടിയിരുന്നു. ജിസ്ടി കുടിശിക വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നു.

Story Highlights: Nirmala sitharaman- K N Balagopal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here