Advertisement

കൊവിഡ് രണ്ടാം തരംഗത്തെ സമാനതകളില്ലാത്ത രീതിയില്‍ നേരിട്ടു; യു പിയെ പ്രശംസിച്ച്‌​ മോദി

July 15, 2021
Google News 0 minutes Read

കൊവിഡ് രണ്ടാം തരംഗത്തെ ഉത്തര്‍പ്രദേശ്​ സമാനതകളില്ലാത്ത രീതിയില്‍ നേരിട്ടുവെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വന്തം മണ്ഡലമായ വാരാണസി സന്ദര്‍​ശിക്കുന്നതിനിടെയായിരുന്നു മോദിയുടെ പ്രതികരണം.

രണ്ടാം തരംഗത്തിൽ യു.പിയിലെ പ്രതിദിന കൊവിഡ്​ ബാധിതരുടെ എണ്ണം 30,000ആയിരുന്നു. എങ്കിലും കൊവിഡിനെതിരെ കാര്യക്ഷമമായി സർക്കാർ പോരാടി. മഹാമാരിയെ കൈകാര്യം ചെയ്​ത രീതി പ്രശംസക്ക്​ അര്‍ഹമാണെന്നും മോദി പറഞ്ഞു. സംസ്​ഥാനത്തെ ആരോഗ്യപ്രവര്‍ത്തകരോടും മുന്‍നിര പ്രവര്‍ത്തകരോടും മോദി ആദരവ്​ രേഖപ്പെടുത്തി.

വാക്​സിനേഷന്‍റെ എണ്ണത്തിലും യു.പിയെ മോദി പ്രശംസിച്ചു. കൊവിന്‍ പ്ലാറ്റ്​ഫോമിലുടെ കണക്കുകള്‍ പ്രകാരം 3.89കോടി പേര്‍ യു.പിയില്‍ വാക്​സിന്‍ സ്വീകരിച്ചിട്ടുണ്ട്​. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും സര്‍ക്കാറിനും കാന്‍വാര്‍ യാത്രയുമായി ബന്ധപ്പെട്ട്​ സുപ്രീംകോടതി നോട്ടീസ്​ അനുവദിച്ചതിന്​ പിന്നാലെയാണ്​ ഭരണകൂ​ടത്തെ പ്രശംസിച്ചുള്ള മോദിയുടെ പ്രസംഗം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here