Advertisement

കനത്ത മഴ ; കളമശ്ശേരിയിൽ വീട് ചെരിഞ്ഞു

July 16, 2021
Google News 1 minute Read

ശക്തമായ മഴയെ തുടർന്ന് കളമശ്ശേരി കൂനംതൈയിലെ ലക്ഷം വീട് കോളനിയിൽ വീട് ചെരിഞ്ഞു. ഹംസ എന്നയാളുടെ ഇരുനില വീടാണ് ചെരിഞ്ഞത്.

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. വീട് പൂർണ്ണമായും ചെരിഞ്ഞ നിലയിലാണ്. അപകടം നടക്കുമ്പോൾ മൂന്ന് പേരാണ് വീട്ടിൽ ഉണ്ടായിരുന്നത്. പ്രദേശവാസികൾ എത്തി മൂന്നുപേരേയും സുരക്ഷിതരായി മാറ്റിയിട്ടുണ്ട്.

ഇതിനിടെ രക്ഷാപ്രവർത്തനത്തിനായി ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തിയെങ്കിലും മടങ്ങി പോകുകയായിരുന്നു. പ്രദേശവാസികളാണ് നിലവിൽ ഇവിടെ രക്ഷാപ്രവർത്തനം നടത്തുന്നത്.

Story Highlights: Building tilted down in rain Kalamassery

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here