Advertisement

ഹാരിസണ്‍ കമ്പനി ഉള്‍പ്പെടെ കൈയേറിയ ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍

July 16, 2021
Google News 1 minute Read
k rajan

ഹാരിസണ്‍ കമ്പനി ഉള്‍പ്പെടെ കൈയേറിയ ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ നീക്കം. സംസ്ഥാനത്തെ സിവില്‍ കോടതികളില്‍ ഉടന്‍ കേസ് ഫയല്‍ ചെയ്യുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ വ്യക്തമാക്കി. എല്ലാ കേസുകളും അതാത് ജില്ലാ കളക്ടര്‍മാരുടെ നിരീക്ഷണത്തിലായിരിക്കും. 49 കേസുകളാണ് ഫയല്‍ ചെയ്യുക.

നടപടി വേഗത്തിലാക്കാന്‍ ജില്ലാ നിയമ ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. പലയാളുകളും തെറ്റായ വിവരങ്ങളാണ് കോടതിയില്‍ നല്‍കിയിരിക്കുന്നത്. ഇന്നലെ ചേര്‍ന്ന റവന്യൂ സെക്രട്ടേറിയറ്റ് യോഗം ജില്ലയിലെ നിയമ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയുള്ളൊരു പ്രയത്‌നം ഇതില്‍ നടത്തണമെന്ന് തീരുമാനിച്ചു. 2019ല്‍ തന്നെ ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയതാണ്. അധിക കാലവര്‍ഷ കെടുതിയും തെരഞ്ഞെടുപ്പും കാരണം നടപ്പാക്കാന്‍ താമസം വന്നുവെന്നും വിശദീകരണം.

അതേസമയം പട്ടയഭൂമിയിലെ മരംമുറിക്കല്‍ സംബന്ധിച്ച നിയമ നിര്‍മാണം ഉടനെന്നും മന്ത്രി പറഞ്ഞു. നിയമ നിര്‍മാണം സമഗ്ര പരിശോധനയ്ക്ക് ശേഷം മാത്രമാണ്. സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പമാണ്. നിയമനിര്‍മാണം അനിശ്ചിതമായി നീളില്ലെന്നും മന്ത്രി. കൂടിയാലോചനകള്‍ നടത്തും. രണ്ട് മൂന്ന് വകുപ്പ് വകുപ്പുകള്‍ കൂടിച്ചേര്‍ന്ന വിഷയം ആയതുകൊണ്ട് കൂട്ടായ തീരുമാനം എടുത്ത് നിയമ വകുപ്പിന്റെ പരിരക്ഷയോടെയെ നടപ്പിലാക്കാന്‍ കഴിയൂവെന്നും മന്ത്രി.

Story Highlights: land encroaching, kerala government, k rajan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here