ഋഷഭ് പന്തിന് കൊവിഡ് സ്ഥിരീകരിച്ച് ദന്ത ഡോക്ടറെ കാണാൻ പോയതിനെ തുടർന്നെന്ന് റിപ്പോർട്ട്

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിന് കൊവിഡ് സ്ഥിരീകരിച്ചത് ദന്ത ഡോക്ടറെ കാണാൻ പോയതിനെ തുടർന്നെന്ന് റിപ്പോർട്ട്. ഈ മാസം എട്ടിനാണ് താരത്തിന് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. അഞ്ചിനും ആറിനുമായിരുന്നു താരത്തിൻ്റെ ദന്താശുപത്രി സന്ദർശനം. ഏഴാം തീയതി പന്ത് കൊവിഡ് വാക്സിൻ സെക്കൻഡ് ഡോസ് സ്വീകരിച്ചു. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ഋഷഭ് പന്തിനു കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ബാക്കപ്പ് വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ ക്വാറൻ്റീനിൽ പ്രവേശിച്ചു. സാഹയ്ക്കൊപ്പം ബൗളിംഗ് പരിശീലകൻ ഭരത് അരുൺ, ബാക്കപ്പ് ഓപ്പണർ അഭിമന്യു ഈശ്വരൻ എന്നിവരും ക്വാറൻ്റീനിൽ പ്രവേശിച്ചിട്ടുണ്ട്. നേരത്തെ, പന്തിനും ത്രോഡൗൺ സ്പെഷ്യലിസ്റ്റ് ദയാനന്ദ് ഗരാനിക്കും കൊവിഡ് പോസിറ്റീവായിരുന്നു. ഈ അഞ്ച് താരങ്ങൾ ഇല്ലാതെയാണ് ഇന്ത്യ പരിശീലന മത്സരത്തിനായി ഡറമിലേക്ക് പോയത്.
ഓഗസ്റ്റ് 4നാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുക. 4 ടെസ്റ്റുകളാണ് പരമ്പരയിൽ ഉള്ളത്. അടുത്ത സീസണിലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും ഈ മത്സരത്തോടെ ആരംഭിക്കും. 2023 ജൂൺ മാസത്തിൽ ഫൈനൽ മത്സരം നടക്കും.
Story Highlights: Rishabh Pant’s dentist visit a probable source of COVID infection
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here