Advertisement

ഡിആർഡിഒ ആന്റിഡ്രോൺ സാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള ശ്രമത്തിൽ ; അമിത് ഷാ

July 17, 2021
Google News 2 minutes Read

സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ആന്റി ഡ്രോൺ സംവിധാനം ഒരുക്കുന്നതിന് സർക്കാർ വലിയ പരിഗണന നൽകുന്നതായി ആഭ്യന്തര മന്ത്രി അമിത് ഷാ. ഡി.ആർ.ഡി.ഒ. ഇതിനായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബി.എസ്.എഫിന്റെ 17-ാമത് ഇൻവെസ്റ്റിറ്റ്യൂർ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമ്മു എയർബേസിൽ ഡ്രോൺ ആക്രമണം നടന്ന് രണ്ടാഴ്ച പിന്നിടുമ്പോഴാണ് അമിത് ഷായുടെ ഈ പരാമർശം.

സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പരിഹാരങ്ങളാണ് ഇന്ത്യയുടെ സുരക്ഷാ നയതന്ത്രത്തിന്റെ ഭാവിയെന്നും അദ്ദേഹം പറഞ്ഞു. ആന്റി ഡ്രോൺ സ്വദേശി സാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഡി.ആർ.ഡി.ഒ. ഇതുമായി ബന്ധപ്പെട്ട എല്ലാ ഗവേഷണ-വികസന പദ്ധതികൾക്കും സർക്കാർ അനുമതി നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

നിർമിത ബുദ്ധി ദേശീയ സുരക്ഷയ്ക്കു നേരെ ഉയർത്തുന്ന അപകടത്തെ കുറിച്ചും അമിത് ഷാ പരാമർശിച്ചു. ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള പുതിയ ആയുധമായി ഭീകരവാദികൾ നിർമിത ബുദ്ധിയെ പ്രയോജനപ്പെടുത്തിയേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: Amit Shah Says DRDO Developing ‘Anti-Drone Swadeshi Technology’

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here