മുന്‍ കേരള ബ്ലാസ്റ്റേഴ്സ് ഡിഫന്‍ഡര്‍ കോസ്റ്റ ഇനി പോളണ്ടില്‍

ഐ എസ് എൽ ടീമായ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം കഴിഞ്ഞ സീസണില്‍ ഉണ്ടായിരുന്ന സെന്റര്‍ ബാക്ക് കോസ്റ്റ പോളണ്ടിലേക്ക് കൂടുമാറി. പോളണ്ട് ക്ലബായ പോഡ്‌ബെസ്കിഡ്‌സി ബിയൽസ്‌കോ-ബിയാന ആണ് കോസ്റ്റയെ സൈന്‍ ചെയ്തത്. പോളണ്ടിലെ രണ്ടാം ഡിവിഷന്‍ ക്ലബാണ് പോഡ്‌ബെസ്കിഡ്‌സി ബിയൽസ്‌കോ-ബിയാന. ഒരു വര്‍ഷത്തെ കരാറിലാകും കോസ്റ്റ പുതിയ ക്ലബില്‍ എത്തുന്നത്. കോസ്റ്റയെ നേരത്തെ തന്നെ കേരള ബ്ലാസ്റ്റേഴ്സ് റിലീസ് ചെയ്തിരുന്നു.
കോസ്റ്റ വലിയ പ്രതീക്ഷയോടെയാണ് കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സില്‍ എത്തിയത് എങ്കിലും കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് അദ്ദേഹം നിരാശ മാത്രമായിരുന്നു നകിയത്. 16 മത്സരങ്ങള്‍ കളിച്ച കോസ്റ്റ രണ്ടു ഗോളുകള്‍ ബ്ലാസ്റ്റേഴ്സിനായി നേടിയിട്ടുണ്ട്. സിംബാബ്‌വെ ദേശീയ താരമായ കോസ്റ്റ സ്പാര്‍ട പരാഗ് പോലുള്ള വലിയ ക്ലബിനായി മുൻപ് കളിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here