Advertisement

കൊവിഡ് അവലോകന യോഗം തുടങ്ങി; പെരുന്നാളിന് ശേഷം നല്‍കേണ്ട ഇളവുകളില്‍ ഇന്ന് തീരുമാനമുണ്ടായേക്കും

July 17, 2021
0 minutes Read

സംസ്ഥാനത്തെ ലോക്ഡൗൺ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന അവലോകന യോഗം തുടങ്ങി. വിദ​ഗ്ദ്ധ സമിതിയംഗങ്ങളും മുഖ്യമന്ത്രിയും പങ്കെടുക്കുന്ന യോഗത്തില്‍ വ്യാപന സാഹചര്യം വിലയിരുത്തിയാകും കൂടുതല്‍ ഇളവുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കുക.

കടകള്‍ എല്ലാ ദിവസവും തുറക്കണമെന്ന ആവശ്യവും, ടി പി ആര്‍ മാനദണ്ഡം അശാസ്ത്രീയമാണെന്ന വിമര്‍ശനവും യോഗം പരിശോധിക്കും. ഓണം കണക്കിലെടുത്ത് പെരുന്നാളിന് ശേഷം നല്‍കേണ്ട ഇളവുകളിലും ഇന്ന് തീരുമാനം ഉണ്ടായേക്കും. വ്യാപനം കുറയാത്ത സാഹചര്യത്തില്‍ വലിയ ഇളവുകള്‍ക്ക് സാദ്ധ്യതയില്ല.

ലോക്ഡൗണിൽ സമഗ്രമായ പുനപരിശോധനക്ക് സര്‍ക്കാര്‍ മുതിരില്ലെന്നാണ് വിവരം. പെരുന്നാള്‍ കണക്കിലെടുത്ത് ഞായറാഴ്‌ചയാണെങ്കിലും നാളെ കടകള്‍ക്ക് തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. തിങ്കളാഴ്‌ച വീണ്ടും അവലോകന യോഗം ചേരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top