Advertisement

അഭിഭാഷക സംഗീത ലക്ഷ്മണയ്‌ക്കെതിരെ അച്ചടക്ക നടപടിയുമായി കേരള ബാർ കൗൺസിൽ

July 17, 2021
1 minute Read

ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണയ്‌ക്കെതിരെ അച്ചടക്ക നടപടിയുമായി കേരള ബാർ കൗൺസിൽ. ഇന്ന് ചേർന്ന യോഗത്തിലാണ് സംഗീതാ ലക്ഷ്മണയ്‌ക്കെതിരെ സ്വമേധയാ അച്ചടക്ക നടപടി സ്വീകരിക്കാൻ ബാർ കൗൺസിൽ തീരുമാനിച്ചത്.

അഡ്വക്കേറ്റ്‌സ് ആക്ടിലെ മുപ്പത്തിയഞ്ചാം വകുപ്പ് പ്രകാരമാണ് നടപടിയെടുക്കുന്നത്. സമൂഹ മാധ്യമങ്ങൾ വഴി നിരന്തരം അപകീർത്തികരമായ പരാമർശങ്ങൾ പ്രചരിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി. നേരത്തെ ഫേസ്ബുക്ക് വഴി അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി എസ്.ഐ ആനി ശിവയുടെ പരാതിയിൽ സംഗീതാ ലക്ഷ്മണയ്ക്കെതിരെ പൊലീസ് കേസടുത്തിരുന്നു.

Story Highlights: Disciplinary action, sangeetha lakshmana

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top