Advertisement

സ്ത്രീധന പീഡനം മൂലം ഭർതൃവീട്ടിലെ ജീവിതം പെൺകുട്ടികൾക്ക് അപകടകരമായി മാറുന്നുവെന്ന് ഹൈക്കോടതി

July 17, 2021
Google News 1 minute Read
Rose symbol; BJP to High Court

സ്ത്രീധന പീഡനം മൂലം ഭർതൃവീട്ടിലെ ജീവിതം പെൺകുട്ടികൾക്ക് അപകടകരമായി മാറുന്നുവെന്ന് നിരീക്ഷിച്ച് ഹൈക്കോടതി. കർശന നിയമനങ്ങളുണ്ടായിട്ടും സ്ത്രീധന പീഡനങ്ങൾ വർധിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.

സ്ത്രീധന പീഡനകേസിൽ തിരുവനന്തപുരം സ്വദേശിയായ യുവ ഡോക്ടറുടെയും കുടുംബത്തിന്റെയും മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ഹൈക്കോടതി പരാമർശം. സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീടുകളിൽ പെൺകുട്ടികൾ അതിക്രമങ്ങൾ നേരിടുകയാണ്. കർശന നിയമനങ്ങളുണ്ടായിട്ടും സ്ത്രീധന പീഡനങ്ങൾ വർധിക്കുകയാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

അതിനിടെ കേരളത്തിലെ സ്ത്രീധന പീഡന മരണങ്ങളിൽ ഇടപെടലുമായി ദേശീയ വനിതാ കമ്മിഷൻ രംഗത്തുവന്നു. വിസ്മയ കേസിൽ 15 ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കൊല്ലം ജില്ലാ പൊലീസ് സൂപ്രണ്ടിനോട് കമ്മിഷൻ നിർദേശം നൽകി. ഭാരതീയ അഭിഭാഷക പരിഷത്ത് വനിതാ വിഭാഗം സമർപ്പിച്ച പരാതിയിലാണ് നടപടി.

Story Highlights: High court of kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here