കല്ലൂര്‍ക്കാട് വീട്ടമ്മയെ കുത്തിയ സംഭവം; സമാനമായ കേസുകള്‍ പരിശോധിക്കുന്നു

എറണാകുളം കല്ലൂര്‍ക്കാട് വീട്ടമ്മയെ കുത്തിയ സംഭവത്തില്‍ സമാനമായ കേസുകള്‍ പൊലീസ് പരിശോധിക്കുന്നു. ആലുവ റൂറല്‍ പൊലീസാണ് അന്വേഷിക്കുന്നത്. പ്രതി ഗിരീഷ് സമാന കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടോ എന്നാണ് സംശയം. പൊലീസ് പ്രതിയെ 10 ദിവസം കസ്റ്റഡിയില്‍ വാങ്ങി.
കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയ പ്രതി യുവതിയോട് വെള്ളം ചോദിച്ചത്. വെള്ളം ചോദിച്ചതിന് ശേഷം പിന്നിലൂടെ എത്തി കഴുത്തില്‍ കുത്തുകയായിരുന്നു. പിന്നീട് മാലയടക്കം അപഹരിച്ചു.
പ്രതിയെ 3 മണിക്കൂര്‍ കൊണ്ടാണ് പൊലീസ് പിടികൂടിയത്. കോതമംഗലത്തും സമാനമായ സംഭവമുണ്ടായിട്ടുണ്ട്. മൂന്ന് കേസുകള്‍ ആണ് സമാനമായി പരിസര പ്രദേശങ്ങളില്‍ നടന്നത്. വീട്ടമ്മമാര്‍ ഒറ്റയ്ക്കുള്ള സമയത്താണ് സംഭവങ്ങള്‍ നടന്നതെന്നതും ശ്രദ്ധേയം. മറ്റ് ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നും വിവരം.
Story Highlights: crime, ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here