Advertisement

പരിശോധനയ്ക്ക് പിന്നില്‍ പിവി ശ്രീനിജന്‍ എംഎല്‍എ; ആരോപണത്തിലുറച്ച് കിറ്റെക്‌സ്

July 17, 2021
Google News 1 minute Read

കിറ്റെക്‌സിലെ പരിശോധനകള്‍ക്ക് പിന്നില്‍ കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജന്‍ എന്ന ആരോപണത്തിലുറച്ച് കിറ്റെക്‌സ്. എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നതെന്ന ജില്ലാ മെഡിക്കല്‍ ഓഫിസറുടെ കത്തും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ നല്‍കിയ കുറിപ്പും കിറ്റെക്‌സ് പുറത്തുവിട്ടു.

കിറ്റെക്‌സിലെ തുടര്‍ച്ചയായ പരിശോധനകള്‍ക്കു പിന്നില്‍ പി വി ശ്രീനിജന്‍ ആണെന്ന് നേരത്തേ തന്നെ കിറ്റെക്‌സ് ആരോപണമുന്നയിച്ചിരുന്നു. ഇതുറപ്പിച്ചുകൊണ്ടാണ് വീണ്ടും കത്ത് പുറത്തുവിട്ടത്. തൊഴില്‍ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെ പരിശോധനകള്‍ക്കായി ഉദ്യോഗസ്ഥരെ സമ്മര്‍ദം ചെലുത്തിയെന്നും കിറ്റെക്‌സ് ആരോപിക്കുന്നു.

Story Highlights: kitex, pv sreenijan mla

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here