കമ്പ്യൂട്ടിങ് മേഖലയിൽ പൊളിച്ചെഴുത്തുമായി മൈക്രോസോഫ്റ്റ്

കമ്പ്യൂട്ടിങ് മേഖലയിൽ ഒരു ചരിത്രം തന്നെ നടത്തിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്. ഇത് ടെക് ലോകത്തെ ഒന്നടങ്കം അമ്പരപ്പിച്ചു. പുതിയ സാങ്കേതിക വിദ്യയുടെ പൂർണ സാധ്യതകൾ അറിയാനിരിക്കുന്നതേയുള്ളുവെങ്കിലും ആശയം അത്യാകർഷണമാണ്. ഐ.ടി. പ്രൊഫെഷണലുകൾക്കും ബിസിനസുകാർക്കും ഇതേറെ ഉപകാരപ്പെടും.
മൈക്രോസോഫ്റ്റ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന ‘വിൻഡോസ് 365’ ക്ലൗഡിൽ പ്രവർത്തിക്കുന്ന ഒരു വിൻഡോസ് 10 പി.സി.യാണ്. സാങ്കേതികമായി ഇതിനെ ക്ലൗഡ് പി.സി. എന്ന് വിളിക്കാം. ക്ലൗഡ് കമ്പ്യൂട്ടിങ് ഒരു പുതിയ സംഭവമല്ല. മൈക്രോസോഫ്റ്റിന് ഇതിന് മുൻപ് തന്നെ ആഷര്‍ വെര്‍ച്വല്‍ ഡെസ്‌ക്ടോപ്പ് (Azure Virtual Desktop) ഉണ്ട്. എന്നാൽ, വിൻഡോസ് 365 ന്റെ സാങ്കേതികതകളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. നിങ്ങൾ വിൻഡോസ് 365 വാങ്ങിയാൽ അതുള്ള ഒരു കമ്പ്യൂട്ടർ എത്തട്ടെ എന്ന് പറഞ്ഞ് കാത്തിരിക്കേണ്ടതില്ല. ഇത് പ്രവർത്തിക്കാൻ കഴിവുള്ള ഹാർഡ്‌വെയർ ഉള്ള ഏത് കംപ്യൂട്ടറിലും, മാക്കിലും, ഐപാഡിലും, ആൻഡ്രോയിഡ് ഉപകരണത്തിൽ പോലും പ്രവർത്തിപ്പിക്കാമെന്നതാണ് വിൻഡോസ് 365 ന്റെ പ്രത്യേകത.
പെട്ടെന്നൊരു ആശയവുമായി വന്നതല്ല മൈക്രോസോഫ്റ്റ്. മൈക്രോസോഫ്റ്റ് ഒരു ക്ലൗഡ് കമ്പ്യൂട്ടിങ് പ്ലാറ്റ്‌ഫോമിന്റെ പണിപ്പുരയിലാണെന്ന് മുൻപേ അറിവുണ്ടായിരുന്നു. എന്നാൽ കമ്പനിയുടെ നീക്കങ്ങൾ എല്ലാം അതീവ രഹസ്യമായിരുന്നു. ഇപ്പോൾ വിൻഡോസ് 365 സബ്‌സ്ക്രൈബ് ചെയ്യുന്നവർക്ക് വിൻഡോസ് 10 ആകും ലഭിക്കുക. എന്നാൽ, അധിയകം വൈകാതെ തന്നെ അത് വിൻഡോസ് 11 ആയി പരിണമിക്കും.
ഓഗസ്റ്റ് ഒന്നിനാണ് പുതിയ ഓ.എസ്സി.നെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിടുക. ഓഗസ്റ്റ് 2 മുതൽ ഇത് ലോക വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷ.
പുതിയൊരു വിൻഡോസ് കമ്പ്യൂട്ടർ വാങ്ങുന്നത് പോലെയാണിതെന്ന് പറയപ്പെടുന്നു. വില, നിങ്ങൾക്ക് വേണ്ട കമ്പ്യൂട്ടിങ് ശക്തിയെ അനുസൃതമായിട്ടാണ് നൽകേണ്ടി വരുക. വാങ്ങിയതിന് ശേഷം ഉടനടി തന്നെ വിൻഡോസ് 365 പ്രവൃത്തിച്ച് തുടങ്ങാവുന്നതാണ്. ഇത് പ്രവർത്തിപ്പിക്കാനായി സിസ്റ്റത്തിൽ എച്.ടി.എം.ൽ. 5 ഉള്ള ബ്രൌസർ ഉണ്ടായിരിക്കണം. നിങ്ങളുടെ ആപ്പുകളും, ടൂളുകളും, ഡേറ്റയും എന്തിന് സെറ്റിങ്‌സ് പോലും സ്ട്രീം ചെയ്ത് പുതിയ ഉപകരണത്തില്‍ കമ്പനികള്‍ക്ക് തങ്ങളുടെ ജോലിക്കാര്‍ക്കായി ഇതു വാങ്ങി നല്‍കിയാല്‍ എവിടെയിരുന്നും പ്രവര്‍ത്തിപ്പിക്കാമെന്നതാണ് പുതിയ കംപ്യൂട്ടിങ്ങിന്റെ ഏറ്റവും വലിയ കരുത്തുകളിലൊന്ന്. ഒരാള്‍ എങ്ങനെ ജോലിയെടുക്കുന്നുവെന്നത് പുനര്‍നിര്‍വ്വചിക്കുക കൂടിയാണ് മൈക്രോസോഫ്റ്റ് ചെയ്തിരിക്കുന്നത് എന്നും പറയുന്നു.
സാങ്കേതികത അടിസ്ഥാനമാക്കി കൃത്യമായി പറഞ്ഞാൽ, വർഷങ്ങളായി നിലനിന്നിരുന്ന വെർച്വൽ അല്ലെങ്കിൽ റിമോട്ട് ഡെസ്ക്ടോപ്പ് സങ്കൽപ്പത്തെ ആധുനികവത്ക്കരിച്ചിരിക്കുകയാണ് കമ്പനി. കംപ്യൂട്ടിങ് മേഖലയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന മൈക്രോസോഫ്റ്റിന് തങ്ങളുടെ മേധാവിത്വം തുടരാനുള്ള ഒരു നീക്കം കൂടിയാണിത്. മൈക്രോസോഫ്റ്റിന്റെ ഈ പുതിയ നീക്കം ഗൂഗിൾ, ആപ്പിൾ തുടങ്ങിയ കമ്പനികൾക്ക് കടുത്ത വെല്ലുവിളികളാണ് ഉയർത്തിയിരിക്കുന്നത്. എന്നാൽ ഇതേ രീതിയിലുള്ള സാങ്കേതിക വിദ്യകൾ മറ്റ് കമ്പനികളും രംഗത്തിറക്കാനുള്ള സാധ്യതയുമുണ്ട്.
ഇയത് വാട്ടർ വ്യക്തത ലഭിക്കാത്തത് വിൻഡോസ് 365 ന്റെ വരി സംഖ്യയെക്കുറിച്ചാണ്. ഓഗസ്റ്റ് 1 ന് അത് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here