Advertisement

ഇന്ത്യന്‍ നാവിക സേനയിൽ അമേരിക്കന്‍ കരുത്ത്; എം‌എച്ച് 60 ആർ ഹെലികോപ്ടറുകൾ കൈമാറി

July 17, 2021
Google News 5 minutes Read

അമേരിക്കയില്‍ നിന്ന് പുതുതായി വാങ്ങുന്ന എം എച്ച്‌ 60 ആര്‍ മാരിടൈം ഹെലികോപ്ടറുകളിലെ ആദ്യ രണ്ടെണ്ണം ഇന്ത്യക്ക് കൈമാറി. ഇത്തരം 24 ഹെലികോപ്ടറുകളാണ് ഇന്ത്യ അമേരിക്കയിൽ നിന്നും വാങ്ങുന്നത്. അമേരിക്കയിലെ സാന്‍ ഡിയാഗോയിലെ നാവികകേന്ദ്രത്തില്‍ നടന്ന കൈമാറ്റ ചടങ്ങില്‍ ഇന്ത്യയുടെ യു എസ് അംബാസിഡര്‍ തരണ്‍ജിത്ത് സിംഗ് സന്ധു പങ്കെടുത്തു.

ചടങ്ങില്‍ വച്ച്‌ അമേരിക്കന്‍ നേവല്‍ എയര്‍ ഫോഴ്സിന്റെ വൈസ് അഡ്‌മിറല്‍ കെന്നത്ത് വിറ്റ്‌സെലും ഇന്ത്യന്‍ നാവിക സേനയുടെ വൈസ് അഡ്‌മിറല്‍ രവ്ണീത് സിംഗും തമ്മില്‍ രേഖകളും കൈമാറി. യു എസ് നേവിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും നിര്‍മ്മാതാക്കളായ ലോക്ക്ഹീഡ് മാര്‍ട്ടിന്റെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

ഈ കച്ചവടത്തോടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധങ്ങള്‍ പുതിയ തലങ്ങളിലേക്ക് കടന്നതായി അംബാസി‌ഡ‌ര്‍ തരണ്‍ജിത്ത് സന്ധു പറഞ്ഞു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഏകദേശം 2000 കോടി ഡോളറിന്റെ കച്ചവടം ഇരു രാഷ്ട്രങ്ങളും തമ്മില്‍ ഇതിനോടകം നടത്തികഴിഞ്ഞുവെന്ന് സന്ധു പറഞ്ഞു.

ലോക്ക്ഹീഡ് മാര്‍ട്ടിന്‍ നിര്‍മ്മിച്ച്‌ അമേരിക്കന്‍ സര്‍ക്കാരിന്റെ അംഗീകാരത്തോടെ വില്‍ക്കപ്പെടുന്ന ഈ ഹെലികോപ്ടറുകളുടെ മൊത്തം വില 240 കോടി അമേരിക്കന്‍ ഡോളറാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here