ഇപ്പോഴുള്ളത് അതിവേഗ വ്യാപനത്തിന്റെ സാധ്യത; മൂന്നാം തരംഗം ഒഴിവാക്കാന്‍ കഴിയണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇപ്പോഴുള്ളത് കൊവിഡ് അതിവേഗ വ്യാപനത്തിന്റെ സാധ്യതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി മൂന്നാം തരംഗത്തെ നേരിടാന്‍ നിയന്ത്രണങ്ങള്‍ കൂടിയേ തീരൂ എന്ന് വ്യക്തമാക്കി.
കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ശനമായി നടപ്പാക്കിയും വാക്‌സിനേഷന്‍ ത്വരിതഗതിയിലാക്കിയും രണ്ടാം തരംഗത്തെ അതിജീവിക്കാന്‍ കേരളം ശ്രമിക്കുകയാണ്. കൊവിഡ് മൂന്നാം തരംഗം ഒഴിവാക്കാനും ഈ പ്രവര്‍ത്തനങ്ങളിലൂടെ കഴിയണം. വാക്‌സിന്‍ വിതരണം ചെയ്യുന്നതിലും കേരളം മുന്‍പന്തിയിലാണ്. രോഗവ്യാപനം പിടിച്ചുനിര്‍ത്താനായത് ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഇന്നും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10ശതമാനത്തിന് മുകളില്‍ തുടരുകയാണ്.
Story Highlights: pinarayi vijayan, covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here