Advertisement

മഹാരാഷ്ട്രയിൽ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 24 ആയി; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

July 18, 2021
Google News 1 minute Read

മഹാരാഷ്ട്രയിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 24 ആയി. നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങികിടക്കുന്നു. സംഭവസ്ഥാലത്ത് എൻഡിആർ എഫിന്റെ സംഘത്തിന്റെ രക്ഷാപ്രവർത്തനം തുടരുകയാണ്.

മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിൽ മഴ ഇപ്പോഴും തുടരുകയാണ്. മുംബൈയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. വിവിധ റൂട്ടുകളിലെ 17 സബർബൻ ട്രെയിനുകൾ സർവീസ് നിർത്തിവച്ചു. മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ചെമ്പൂർ ഭരത് നഗർ, വിക്‌റോളി മേഖലയിലാണ് മരണം റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.

മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവർക്ക് സൗജന്യ ചികിത്സയും അദ്ദേഹം വാഗ്ദാനം ചെയ്തു. കനത്ത മഴ അനുഭവപ്പെട്ട മേഖലകൾ റെഡ് അലേർട്ടിൽ തുടരുകയാണ്. മഹാരാഷ്ട്രയോടൊപ്പം ഉത്തരാഖണ്ഡ്, ബിഹാർ, ഗോവ എന്നിവിടങ്ങളിലും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മഴ മുന്നറിയിപ്പുണ്ട്.

Story Highlights: Maharashtra, heavy rain, Landslide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here