ഒളിമ്പിക്സിനെത്തിയ മൂന്ന് താരങ്ങൾക്ക് കൊവിഡ്; ഇന്നലെ മാത്രം 10 പേർക്ക് വൈറസ് ബാധ

ഒളിമ്പിക്സിനെത്തിയ മൂന്ന് താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഒളിമ്പിക്സിനെത്തിയ ഒരു ഒഫീഷ്യലിന് കൊവിഡ് പോസിറ്റീവായിരുന്നു. ഇതിനു പിന്നാലെയാണ് താരങ്ങൾക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഒളിമ്പിക്സ് വില്ലേജിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ആശങ്ക ഉയർത്തുന്നുണ്ട്.
ഒളിമ്പിക്സ് വില്ലേജിൽ താമസിക്കുന്ന താരങ്ങൾക്കാണ് കൊവിഡ് പോസിറ്റീവായത്. മൂന്നാമത് കൊവിഡ് ബാധ സ്ഥിരീകരിച്ച താരം ഒളിമ്പിക്സിനു വേണ്ടി പ്രത്യേകമായി നിർമിച്ച ഹോട്ടലിലാണ് താമസിച്ചിരുന്നത്. ഒളിമ്പിക്സിൽ ആകെ 10 പേർക്കാണ് ഇന്നലെ മാത്രം കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മൂന്ന് താരങ്ങളെ കൂടാതെ ഒരു കോണ്ട്രാക്ടർ, ഒരു മാധ്യമപ്രവർത്തകൻ, ഒളിമ്പിക്സുമായി ബന്ധപ്പെട്ട മറ്റ് അഞ്ച് ഒഫീഷ്യലുകൾ എന്നിവർക്കാണ് കൊവിഡ്. ആകെ 55 കൊവിഡ് കേസുകളാണ് ഒളിമ്പിക്സുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ജപ്പാനിലെ പകുതിയിലേറെ പേർ റഫറണ്ടം അനുസരിച്ച് ഒളിമ്പിക്‌സ് നടത്തിപ്പിന് എതിരാണ്. പക്ഷേ ജപ്പാനീസ് പ്രധാനമന്ത്രിയും ഒളിമ്പിക്‌സ് സംഘാടക സമിതി ചെയർമാനും ശക്തമായ നിലപാടെടുത്താണ് ഒളിമ്പിക്‌സ് നടത്തുന്നത്. 42 വേദികളിൽ 3 വേദികളിൽ മാത്രമാണ് കാണികൾക്ക് പ്രവേശനം.
ജൂലെ 23 മുതൽ ഓഗസ്റ്റ് എട്ടു വരെ ടോക്കിയോയിലാണ് ഒളിമ്പിക്സ്. കഴിഞ്ഞ വർഷം ജൂലൈയിൽ നടക്കേണ്ടിയിരുന്ന ഒളിമ്പിക്സ് കൊവിഡ് മഹാമാരിയെത്തുടർന്നാണ് ഈ വർഷത്തേക്ക് മാറ്റിയത്.
Story Highlights: 3 olympics athletes test positive for COVID
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here