Advertisement

വേതനം കുറയ്ക്കണം; 4 സീനിയർ താരങ്ങളോട് ബാഴ്സലോണ

July 18, 2021
Google News 1 minute Read
Barcelona players pay cut

ലാലിഗയുടെ സാമ്പത്തിക നിയന്ത്രണങ്ങളുടെ ഭാഗമായി നാല് സൂപ്പർ താരങ്ങളോട് പ്രതിഫലം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ട് സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണ. ജോർഡി ആൽബ, സെർജിയോ ബുസ്ക്വെറ്റ്സ്, ജെറാർഡ് പീക്കെ, സെർജി റോബർട്ടോ എന്നിവരോടാണ് ക്ലബ് ശമ്പളം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ സൂപ്പർ താരം ലയണൽ മെസി തൻ്റെ ശമ്പളത്തിൻ്റെ 50 ശതമാനം വെട്ടിക്കുറച്ചു എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

സീനിയർ താരങ്ങളോട് നേരത്തെയും ശമ്പളം വെട്ടിക്കുറയ്ക്കാൻ ബാഴ്സലോണ ആവശ്യപ്പെട്ടിരുന്നു. 40 ശതമാനം പ്രതിഫലം വെട്ടിക്കുറയ്ക്കണമെന്ന് ക്ലബ് ആവശ്യപ്പെട്ടെങ്കിലും ഇത് താരങ്ങൾ അംഗീകരിച്ചില്ല.

കഴിഞ്ഞ ദിവസമാണ് ബാഴ്സലോണയുമായി മെസി കരാർ പുതുക്കിയത്. ശമ്പളം പകുതിയാക്കി കുറച്ച് മെസി അഞ്ച് വർഷത്തേക്ക് ക്ലബുമായി കരാർ ഒപ്പിട്ടു എന്നായിരുന്നു റിപ്പോർട്ടുകൾ. 600 മില്ല്യൺ ഡോളർ ആണ് റിലീസ് ക്ലോസ്.

Story Highlights: Barcelona ask 4 players to take a pay cut

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here