അവധി ദിനത്തില്‍ മെഡിക്കല്‍ കോളജ് ഒപി ബ്ലോക്ക് വൃത്തിയാക്കി ശുചീകരണ ജീവനക്കാര്‍

അവധി ദിനത്തില്‍ മാതൃകാ പ്രവര്‍ത്തനവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശുചീകരണ വിഭാഗം ജീവനക്കാര്‍. ഏഴുപതോളം ജീവനക്കാര്‍ ചേര്‍ന്ന് മെഡിക്കല്‍ കോളജ് ഒപി ബ്ലോക്ക് പൂര്‍ണമായി വൃത്തിയാക്കി. വീട്ടില്‍ ഇരിക്കാവുന്ന ദിവസം, അതൊഴിവാക്കിയുള്ള ജീവനക്കാരുടെ പ്രവര്‍ത്തനം അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
മെഡിക്കല്‍ കോളജിലെ ശുചീകരണ വിഭാഗം ജീവനക്കാര്‍ക്ക് കൊവിഡ് ഡ്യൂട്ടി നല്‍കിയതിനെ തുടര്‍ന്ന്മുക്കും മൂലയും അരിച്ച് പെറുക്കിയുള്ളശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നില്ല.ഇപ്പോള്‍ കൊവിഡിതര ചികിത്സ കൂടി പുനരാരംഭിച്ച പശ്ചാത്തലത്തില്‍ ആശുപത്രിയിലെത്തുന്നവര്‍ക്ക് ശുചിത്വമുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനും തലസ്ഥാനത്തെ സിക സാഹചര്യവും കൂടെ കണക്കിലെടുത്താണ് ജീവനക്കാര്‍ അവധി ദിന ശുചീകരണ യജ്ഞവുമായി മുന്നിട്ടിറങ്ങിയത്.
ബഹുനില കെട്ടിടമായ ഒപി ബ്ലോക്കില്‍ തിങ്കള്‍ മുതല്‍ ശനി വരെ നല്ല തിരക്കാണ്. രോഗികള്‍ ഇരിക്കുമ്പോള്‍ സൂക്ഷ്മ തലത്തില്‍ പോയിപൊടിയും മാറാലയും അടിച്ച് വാരി വൃത്തിയാക്കാന്‍ സാധിക്കില്ല. അതിനാല്‍ അവധി ദിനമായ ഞായര്‍, ശുചീകരണ ദിനമായി അവര്‍ തെരഞ്ഞെടുത്തു.അടുത്ത അവധി ദിനങ്ങള്‍ ആശുപത്രിയിലെ മറ്റിടങ്ങള്‍ ശുചിയാക്കാനാണ് ജീവനക്കാരുടെ പദ്ധതിയെന്ന് സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ.ജോബി ജോണ്‍ പറയുന്നു.
Story Highlights: medical college, trivandrum
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here