Advertisement

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളില്‍ കടുത്ത നടപടിയുമായി സിപിഐഎം

July 18, 2021
Google News 0 minutes Read

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളില്‍ കടുത്ത നടപടിയുമായി സിപിഐഎം. കുറ്റ്യാടി സിപിഐഎം ലോക്കല്‍ കമ്മിറ്റി ജില്ലാ നേതൃത്വം പിരിച്ചുവിട്ടു. സ്ഥലം എംഎല്‍എ കെപി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് സ്ഥലം മാറ്റിയതിന് പിന്നാലെയാണ് താഴെത്തട്ടിലെ നടപടി.

കുന്നുമ്മല്‍ ഏരിയ കമ്മിറ്റിയിലെ രണ്ട് പേരെ പുറത്താക്കിയിട്ടുണ്ട്. കുറ്റ്യാടി ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ടും സിപിഐഎം കുന്നുമ്മല്‍ ഏരിയ കമ്മിറ്റി അംഗവുമായ കെപി ചന്ദ്രി, മറ്റൊരു അംഗം ടികെ മോഹന്‍ദാസ് എന്നിവരെയാണ് ഒഴിവാക്കിയത്.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കുറ്റ്യാടിയിലുണ്ടായ പ്രതിഷേധം, തെരഞ്ഞെടുപ്പിലെ വോട്ടു ചോര്‍ച്ച എന്നീ രണ്ട് കാര്യങ്ങള്‍ പരിശോധിച്ചാണ് നേതൃത്വത്തിന്റെ നടപടി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ വിജയിച്ച വേളയില്‍ തന്നെ അദ്ദേഹത്തിന്റെ പഞ്ചായത്തായ കുറ്റ്യാടിയില്‍ സിപിഐഎം ലീഡ് 42 വോട്ടു മാത്രമായിരുന്നു. അവിടെ വിമത പ്രവര്‍ത്തനം നടന്നുവെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതില്‍ പ്രതിഷേധിച്ചു നടന്ന പരസ്യ പ്രകടനമാണ് പാര്‍ട്ടി നടപടികള്‍ക്ക് ആധാരം. നേരത്തെ ഇതുമായി ബന്ധപ്പെട്ട് ഏരിയ കമ്മിറ്റി അംഗങ്ങളായ ടി.കെ.മോഹന്‍ദാസ്, കെ.പി.ചന്ദ്രി, കുന്നുമ്മല്‍ കണാരന്‍ എന്നിവരോടാണ് പാര്‍ട്ടി വിശദീകരണം തേടിയിരുന്നു. പാര്‍ട്ടിയെ വെല്ലുവിളിച്ചുള്ള പരസ്യ പ്രതിഷേധം അറിഞ്ഞിട്ടും തടയാത്തതിനാണ് വിശദീകരണം ആവശ്യപ്പെട്ടിരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here