പാര്‍ലമെന്റ് ധര്‍ണയില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷകര്‍; പൊലീസുമായി നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു

പാര്‍ലമെന്റിന് മുന്‍പില്‍ വ്യാഴാഴ്ച നടത്താനിരുന്ന ഉപരോധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷക സംഘടനകള്‍. മാര്‍ച്ച് ജന്ദര്‍മന്തറിലേക്ക് മാറ്റണമെന്ന ഡല്‍ഹി പൊലീസിന്റെ ആവശ്യം കര്‍ഷകര്‍ തള്ളി. കര്‍ഷകര്‍ സമരത്തില്‍ ഉറച്ചതോടെ ഡല്‍ഹിയില്‍ മെട്രോ സ്റ്റേഷനുകള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി
കൊവിഡ് സാഹചര്യത്തില്‍ പ്രതിഷേധം നടത്താനുള്ള തീരുമാനം പുനപരിശോധിക്കണമെന്നും പൊലീസ് കര്‍ഷകരോട് പറഞ്ഞു. പങ്കെടുക്കുന്ന കര്‍ഷകര്‍ക്ക് ബാഡ്ജുകള്‍ നല്‍കും. ദിവസവും പാര്‍ലമെന്റിനു മുന്നിലെ ധര്‍ണയ്ക്ക് ശേഷം കര്‍ഷകര്‍ തിരികെ സമരഭൂമിയിലേക്ക് മടങ്ങിപ്പോകും. സമരക്കാരുടെ പേരുവിവരങ്ങളടങ്ങിയ പട്ടിക കര്‍ഷക നേതാക്കള്‍ പൊലീസിന് കൈമാറുമെന്നും സംഘടനാ നേതാക്കള്‍ അറിയിച്ചു.
ധര്‍ണയില്‍ പങ്കെടുക്കാനിരിക്കുന്ന കര്‍ഷകരുടെ എണ്ണം 200ല്‍ കുറയില്ലെന്നും കര്‍ഷകര്‍ അറിയിച്ചു. നാളെ ഡല്‍ഹി പൊലീസ് പ്രതിഷേധക്കാരുമായി വീണ്ടും ചര്‍ച്ച നടത്തിയേക്കും.
ഡല്‍ഹി പൊലീസ് നാളെ വീണ്ടും കര്‍ഷകരുമായി ചര്‍ച്ച നടത്തും അതിനിടെ ജന്‍പത്ത്, ലോക് കല്യാണ്‍ മാര്‍ക്ക്, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ്, ഉദ്യോഗ് ഭവന്‍,മണ്ഡി ഹൗസ്, പട്ടേല്‍ ചൗക്ക്, രാജീവ് ചൗക്ക് തുടങ്ങിയ ഏഴ് മെട്രോ സ്റ്റേഷനുകള്‍ക്ക് പൊലീസ് ജാഗ്രത നിര്‍ദ്ദേശം നല്‍കി. വര്‍ഷകാല സമ്മേളനത്തിനിടെ ഈ മാസം 22 മുതല്‍ പാര്‍ലമെന്റിന് മുന്നില്‍ ധര്‍ണ നടത്താനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം.കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാണെന്നും കര്‍ഷകര്‍ സമരം അവസാനിപ്പിക്കണമെന്നും കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ വീണ്ടും ആവര്‍ത്തിച്ചു.
Story Highlights: farmers protest, parliament strike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here