Advertisement

ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനായി ഇഗോർ സ്റ്റിമാച് തുടരും

July 18, 2021
1 minute Read
Igor Stimac Extension AIFF

ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനായി ഇഗോർ സ്റ്റിമാച് തുടരും. ഒരു വർഷത്തേക്ക് കൂടിയാണ് ക്രൊയേഷ്യൻ പരിശീലകന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ കരാർ നീട്ടിനൽകിയിരിക്കുന്നത്. 2019ലാണ് സ്റ്റിമാച് ഇന്ത്യൻ ടീമിൻ്റെ പരിശീലകനായി ചുമതല ഏൽക്കുന്നത്. 15 മത്സരങ്ങളിൽ ഇന്ത്യയെ പരിശീലിപ്പിച്ച അദ്ദേഹത്തിന് രണ്ട് ജയം മാത്രമേ ഇക്കാലയളവിൽ നേടാൻ കഴിഞ്ഞുള്ളൂ. ഏഴ് മത്സരങ്ങൾ പരാജയപ്പെട്ടപ്പോൾ ബാക്കി 6 മത്സരങ്ങൾ സമനിലയായി.

രണ്ട് വർഷത്തെ കരാറിലാണ് സ്റ്റിമാചിനെ 2019ൽ നിയമിച്ചത്. പിന്നീട് ഈ മെയ് മാസത്തിൽ സെപ്തംബർ വരെ സ്റ്റിമാചിൻ്റെ കരാർ നീട്ടി. ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ പരിഗണിച്ചായിരുന്നു ഇത്. എന്നാൽ, ഇന്ത്യക്ക് ലോകകപ്പ് യോഗ്യത നേടാനായില്ല. ഇനി 2023ൽ നടക്കുന്ന എഎഫ്സി ഏഷ്യൻ കപ്പിലേക്ക് ഇന്ത്യക്ക് യോഗ്യത നേടിക്കൊടുക്കുക എന്നതാണ് ലക്ഷ്യം.

Story Highlights: Igor Stimac Handed One-Year Extension by AIFF

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top