കോളജ്, തിയറ്ററുകള്‍ തുറക്കാന്‍ അനുമതി; കൂടുതല്‍ ലോക്ഡൗൺ ഇളവുകളുമായി കര്‍ണാടക

കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കര്‍ണാടക. ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും സിനിമാശാലകള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാന്‍ മന്ത്രിസഭാ യോഗത്തിന് ശേഷം സര്‍ക്കാര്‍ തീരുമാനിച്ചു. ജൂലൈ പത്തൊമ്പത് മുതല്‍ കര്‍ണാടകയില്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും.
ജൂലൈ 26 മുതല്‍ ബിരുദ, ബിരുദാനന്തര ക്ലാസുകള്‍ക്കായി കോളജുകള്‍ തുറക്കാനാണ് അനുമതി. വിദ്യാര്‍ഥികളും അധ്യാപകരും ഒരു തവണയെങ്കിലും കൊവിഡ് വാക്‌സിന്‍ എടുത്തിരിക്കണമെന്നും എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. പകുതി പേര്‍ക്കായി തിയറ്ററുകള്‍ തുറക്കാനും അനുമതി നല്‍കി.
രാത്രികാല കര്‍ഫ്യൂവിലും ഇളവ് നല്‍കി. രാത്രി മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയായിരിക്കും കര്‍ഫ്യു. മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന റിവ്യു മീറ്റിങ്ങിന് ശേഷമാണ് പുതിയ പ്രഖ്യാപനം വന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here