Advertisement

പിപിഇ കിറ്റ് ധരിച്ച് കവര്‍ച്ച ശ്രമം; രണ്ട് പേര്‍ പിടിയില്‍

July 18, 2021
1 minute Read
ppe kit robbery

കോഴിക്കോട് പുതുപ്പാടിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ചമഞ്ഞ് കവര്‍ച്ച ശ്രമം. പിപിഇ കിറ്റ് ധരിച്ച് കവര്‍ച്ചയ്ക്ക് എത്തിയ രണ്ട് പേരാണ് പിടിയിലായത്. യുവാവിനെയും സഹായിയെയും പിടികൂടി.

ഇവരുടെ കൈയില്‍ നിന്ന് കത്തി, മുളകുപൊടി, കയര്‍ എന്നിവ കണ്ടെത്തി. തെയ്യപ്പാറ സ്വദേശികളായ കണ്ണാടിപറമ്പില്‍ അനസ്, ഓട്ടോ ഡ്രൈവറായ തേക്കുംതോട്ടം സ്വദേശിയുമായ അരുണ്‍ എന്നിവരാണ് പിടിയിലായത്. ഇവരെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

ഇന്നലെ വൈകിട്ടാണ് സംഭവം. കൊവിഡ് പരിശോധിക്കാന്‍ എന്ന വ്യാജേന അനസ് സിറിയക് എന്നയാളുടെ വീട്ടിലെത്തി. വാക്‌സിനേഷന്റെ വിവരം ശേഖരിക്കാന്‍ മുന്‍ദിവസം എത്തിയിരുന്ന ഇവര്‍ പിറ്റേ ദിവസം വരാം എന്ന് പറഞ്ഞിരുന്നു.

പക്ഷേ രണ്ട് ദിവസമായി വീടിന്റെ പരിസരത്ത് കറങ്ങി നടന്നതിനാല്‍ സംശയം തോന്നിയ സ്‌കറിയ ഇവരെ നിരീക്ഷിച്ചിരുന്നു. ഇന്നലെ വൈകീട്ട് എത്തിയപ്പോള്‍ നാട്ടുകാരെ വിവരം അറിയിച്ചു. ഇറങ്ങിയോടിയ അനസ് ഓട്ടോയില്‍ കയറി രക്ഷപ്പെട്ടു. ബൈക്കില്‍ പിന്തുടര്‍ന്നാണ് നാട്ടുകാര്‍ ഇവരെ പിടികൂടിയത്.

Story Highlights: ppe kit, robbery

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
മണ്ഡലം ഇളക്കിമറിച്ച് യു.ഡി.എഫ് പ്രവർത്തകർ
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു
ആര്യാടൻ ഷൗക്കത്തിന് കൈ കൊടുത്ത് നിലമ്പൂർ
ആര്യാടൻ ഷൗക്കത്തിന് 11,005 വോട്ടിന്റെ വിജയം
Top