ഒ. ജി ശാലിനിയുടെ ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കിയ ഉത്തരവ് തിരുത്തി; ‘നടപടി തെറ്റ് ബോധ്യപ്പെട്ടതിനാല്‍’

റവന്യൂ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഒ ജി ശാലിനിയുടെ ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കിയ നടപടി തിരുത്തി പുതിയ ഉത്തരവ്. മുന്‍ ഉത്തരവ് വിവാദമായ പശ്ചാത്തലത്തിലാണ് തിരുത്ത്. സര്‍ക്കാര്‍ പരിശോധനയില്‍ തെറ്റ് ബോധ്യപ്പെട്ടതിനാലാണ് നടപടിയെന്നാണ് പുതിയ ഉത്തരവിലെ വിശദീകരണം.
ഒ ജി ശാലിനിക്ക് വിശ്വാസ യോഗ്യതയില്ലെന്നാണ് അഡിഷണല്‍ ചീഫ് സെക്രട്ടറി ജയതിലക് റിപ്പോര്‍ട്ട് നല്‍കിയത്. ഇതേത്തുടര്‍ന്ന് ജയതിലകിനെതിരെ നടപടി ആവശ്യപ്പെട്ട് വിവരാകവകാശ പ്രവര്‍ത്തകന്‍ അഡ്വ. സി ആര്‍ പ്രാണകുമാര്‍ രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ പ്രതിപക്ഷവും വിമര്‍ശനമുയര്‍ത്തി. മരംമുറിയുമായി ബന്ധപ്പെട്ട കറന്റ് നോട്ട് ഫയലുകള്‍ വിവരാവകാശം നല്‍കിയതിനെ തുടര്‍ന്നാണ് അണ്ടര്‍ സെക്രട്ടറി ശാലിനിയോട് അവധിയില്‍ പോകാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. പിന്നാലെ ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കുകയുമായിരുന്നു.
Story Highlights: revenue under secretary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here