Advertisement

എസ്ബിഐയുടെ പേരിൽ വ്യാജ സന്ദേശങ്ങൾ; പിന്നിൽ വൻ തട്ടിപ്പ് [24 Fact Check]

July 19, 2021
Google News 1 minute Read
sbi fact check

എസ്ബിഐയുടെ പേരിൽ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ചുള്ള തട്ടിപ്പ് വീണ്ടും വ്യാപകമാകുന്നു. എസ്ബിഐയുടെ പേരിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന വ്യാജ എസ്എംഎസ് സന്ദേശങ്ങൾ വഴിയാണ് തട്ടിപ്പ് നടക്കുന്നത്.

എസ്ബിഐ യോനോ ബാങ്ക് ആപ്പ് ബ്ലോക്ക് ചെയ്തിരിക്കുകയാണെന്ന വ്യാജേനയാണ് തട്ടിപ്പ് സംഘം ഉപഭോക്താക്കളുടെ മൊബൈൽ നമ്പറിലേക്ക് വ്യാജ സന്ദേശങ്ങൾ അയയ്ക്കുക. യഥാർത്ഥ സന്ദേശമാണെന്ന് വിശ്വസിച്ച് ഉപഭോക്താവ്, ഇതിനോടനുബന്ധിച്ച് നൽകിയിട്ടുള്ള ലിങ്ക് ക്ലിക്ക് ചെയ്യുന്നു. തുടർന്ന് എസ്ബിഐയുടേതാണെന്ന് തോന്നിപ്പിക്കുന്ന ഒരു വെബ് സൈറ്റിലേക്ക് പ്രവേശിക്കുകയും, അവിടെ യൂസർനെയിം, പാസ് വേഡ്, ഒടിപി എന്നിവ ടൈപ്പ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. വിവരങ്ങൾ നൽകുന്നതോടെ ബാങ്ക് അക്കൗണ്ടിലുള്ള പണം നഷ്ടമാകുകയുമാണ് ചെയ്യുന്നത്. ഇത്തരം സന്ദേശങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തി. ബാങ്കിംഗ് ഇടപാടുകൾക്ക് ഉപയോഗിക്കുന്ന വെബ് സൈറ്റിന്റെ യുആർഎൽ ശ്രദ്ധിക്കണമെന്നും എസ്ബിഐ അല്ലെങ്കിൽ ഇതര ബാങ്കുകളുടെ കൃത്യമായ വെബ് വിലാസം ശ്രദ്ധിച്ചു മാത്രം ഇടപാടുകൾ നടത്തണമെന്നും പൊലീസ് ആവശ്യപ്പെടുന്നു.

കേരള പൊലീസിന്റെ മുന്നറിയിപ്പ്

ബാങ്കിങ്ങ് തട്ടിപ്പ്, നിരവധി പേരുടെ പണം നഷ്ടമായി

തട്ടിപ്പു രീതി:

എസ്ബിഐ ബാങ്കിൽ നിന്നും എന്ന വ്യാജേന ഉപഭോക്താക്കളുടെ മൊബൈൽ നമ്പറുകളിലേക്ക് യോനോ ബാങ്കിങ്ങ് ആപ്ലിക്കേഷൻ ബ്ലോക്ക് ചെയ്യപ്പെട്ടെന്ന ടങട സന്ദേശം അയക്കുന്നു. യഥാർത്ഥ സന്ദേശമാണെന്ന് വിശ്വസിച്ച് ഉപഭോക്താവ്, ഇതിനോടനുബന്ധിച്ച് നൽകിയിട്ടുള്ള ലിങ്ക് ക്ലിക്ക് ചെയ്യുന്നു. തത്സമയം ടആക യുടേതാണെന്ന് തോന്നിപ്പിക്കുന്ന ഒരു വെബ് സൈറ്റിലേക്ക് പ്രവേശിക്കുകയും, അവിടെ യൂസർനെയിം, പാസ് വേഡ്, ഒടിപി എന്നിവ ടൈപ്പ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. യഥാർത്ഥ ടആക വെബ് സൈറ്റ് എന്ന് തെറ്റിദ്ധരിച്ച് ഉപഭോക്താവ് അവരുടെ വിവരങ്ങൾ നൽകുന്നു. ബാങ്ക് എക്കൌണ്ടിലുള്ള പണം നഷ്ടപ്പെടുന്നു.

ഇത്തരത്തിൽ പണം നഷ്ടപ്പെട്ടതായി നിരവധി പരാതികളാണ് സൈബർ പോലീസ് സ്റ്റേഷനിലും സൈബർ സെല്ലിലും ലഭിച്ചുകൊണ്ടിരിക്കുന്നത്.

പൊതു ജനങ്ങൾക്കുള്ള മുന്നറിയിപ്പ്:

  1. എസ്ബിഐ ബാങ്കിൽ നിന്നും എന്ന വ്യാജേന അപരിചിതങ്ങളായ സ്വകാര്യ മൊബൈൽ നമ്പറുകളിൽ നിന്നും വരുന്ന എസ്എംഎസ് സന്ദേശങ്ങളിൽ വിശ്വസിക്കരുത്.
  2. എസ്എംഎസുകളിൽ അടങ്ങിയിരിക്കുന്ന വിശ്വസനീയമല്ലാത്ത ലിങ്കിൽ ക്ലിക്ക് ചെയ്യരുത്.
  3. ബാങ്കിങ്ങ് ഇടപാടുകൾക്ക് ഉപയോഗിക്കുന്ന വെബ് സൈറ്റിന്റെ യുആർഎൽ ശ്രദ്ധിക്കുക. എസ്ബിഐ അല്ലെങ്കിൽ ഇതര ബാങ്കിങ്ങ് ബാങ്കുകളുടെ കൃത്യമായ വെബ് വിലാസം ശ്രദ്ധിച്ചു മാത്രം ഇടപാടുകൾ നടത്തുക.
  4. സംശയം തോന്നുന്ന പക്ഷം നിങ്ങളുടെ ബാങ്ക് ശാഖയുമായി ബന്ധപ്പെടുക.

Story Highlights: SBI fraud, Kerala police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here